ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും ലോകകപ്പിന്


ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്ലോ​വാ​ക്യ​ക്കെ​തി​രെ ജ​ർ​മ​ൻ താ​ര​ങ്ങ​ളു​ടെ ഗോ​ളാ​ഘോ​ഷം

മ്യൂ​ണി​ക്: ക​രു​ത്ത​രാ​യ ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. യൂ​റോ​പ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് എ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളി​ന് സ്ലോ​വാ​ക്യ​യെ തോ​ൽ​പി​ച്ചു. ഗ്രൂ​പ് ജി-​യി​ൽ ലി​ത്വാ​നി​യ​ക്കെ​തി​രെ ഡ​ച്ചു​കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ല് ഗോ​ൾ ജ​യ​വും സ്വ​ന്ത​മാ​ക്കി.

ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി 15 പോ​യ​ന്റാ​ണ് ജ​ർ​മ​നി​യു​ടെ സ​മ്പാ​ദ്യം. ഈ ​ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സ്ലോ​വാ​ക്യ (12) പ്ലേ ​ഓ​ഫി​ൽ പ്ര​വേ​ശി​ച്ചു. എ​ട്ട് ക​ളി​ക​ളി​ൽ ആ​റ് ജ​യ​വും ര​ണ്ട് സ​മ​നി​ല​യും നേ​ടി ഓ​റ​ഞ്ച് പ​ട 20 പോ​യ​ന്റി​ൽ അ​വ​സാ​നി​പ്പി​ച്ചു. പോ​ള​ണ്ടാ​ണ് (17) ര​ണ്ടാ​മ​ത്.

സ്ലോ​വാ​ക്യ​ക്കെ​തി​രെ സ്വ​ന്തം മൈ​താ​ന​ത്ത് ജ​ർ​മ​നി​ക്കാ​യി ലെ​റോ​യ് സാ​നെ (36, 41) ഇ​ര​ട്ട ഗോ​ൾ സ്കോ​ർ ചെ​യ്തു. നി​ക്ക് വോ​ൾ​ട്ടെ​മെ​ഡ് (18), സെ​ർ​ജ് നാ​ബ്രി (29), റി​ഡി​ൽ ബാ​കു (67), അ​സ്സ​ൻ ഔ​ദ്രാ​ഗോ (79) എ​ന്നി​വ​രും ഗോ​ൾ നേ​ടി. ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ സ്ലോ​വാ​ക്യ​ക്ക് ജ​ർ​മ​നി​യെ പ്ലേ ​ഓ​ഫി​ലേ​ക്ക് വി​ട്ട് യോ​ഗ്യ​ത കൈ​വ​രി​ക്കാ​മാ​യി​രു​ന്നു. ഗ്രൂ​പ് എ​ൽ-​ൽ​നി​ന്ന് ഇ​തി​ന​കം ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്ത ക്രൊ​യേ​ഷ്യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മോ​ണ്ടി​നെ​ഗ്രോ​യെ 3-2ന് ​വീ​ഴ്ത്തി 22 പോ​യ​ന്റി​ലേ​ക്കു​യ​ർ​ന്നു. ചെ​ക് റി​പ​ബ്ലി​ക്കാ​ണ് (16) ര​ണ്ടാം സ്ഥാ​ന​ക്കാ​ർ.

© Madhyamam