അർജന്റീനയിൽ ഫുട്ബാൾ സമരം; ക​ളി​മു​ട​ക്കി ക്ല​ബു​ക​ൾ

ബ്വേ​ന​സ് എ​യ്റി​സ്: അ​ർ​ജ​ന്റീ​ന​യി​ൽ ക​ളി​മു​ട​ക്ക് സ​മ​ര​വു​മാ​യി ഫു​ട്ബാ​ൾ ക്ല​ബു​ക​ൾ. അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ മേ​ധാ​വി ക്ലോ​ഡി​യോ ടാ​പി​യ​ക്കെ​തി​രാ​യ കോ​ട​തി ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക്ല​ബു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ഫ​ണ്ട് വെ​ട്ടി​പ്പ് കേ​സി​ൽ ടാ​പി​യ മാ​ർ​ച്ച് അ​ഞ്ചി​ന് കോ​ട​തി​യി​ലെ​ത്തി മൊ​ഴി ന​ൽ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സ​ർ​ക്കാ​റി​നു കീ​ഴി​ലെ ക​സ്റ്റം​സ് റ​വ​ന്യൂ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഏ​ജ​ൻ​സി ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മാ​യി​രു​ന്നു ടാ​പി​യ​ക്ക് സ​മ​ൻ​സ്. സാ​മൂ​ഹി​ക സു​ര​ക്ഷ സം​ഭാ​വ​ന ഇ​ന​ത്തി​ൽ ല​ഭി​ച്ച 1.3 കോ​ടി ഡോ​ള​ർ അ​ട​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ​രാ​തി. ടാ​പി​യോ​ക്കു​പു​റ​മെ ​അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ പാ​േ​ബ്ലാ ടൊ​വി​ഗി​നോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ്യ​ൻ മ​ല​സ്പി​ന, ഡ​യ​റ​ക്ട​ർ ഗു​സ്താ​വോ ലോ​റ​ൻ​സോ എ​ന്നി​വ​രും മൊ​ഴി ന​ൽ​ക​ണം. ടാ​പി​യോ​ക്ക് യാ​ത്രാ​വി​ല​ക്കും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് യാ​ത്രാ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​ട​തി ഇ​ട​പെ​ട​ലി​നു​പി​ന്നാ​ലെ മാ​ർ​ച്ച് അ​ഞ്ചി​നും എ​ട്ടി​നു​മി​ട​യി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന് പ്ര​ഫ​ഷ​ന​ൽ ലീ​ഗ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. അ​സോ​സി​യേ​ഷ​നെ​തി​രെ നേ​ര​ത്തെ ക​ള്ള​പ്പ​ണ കേ​സും എ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഓ​ഫി​സി​ൽ റെ​യ്ഡും ന​ട​ന്നു. തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വാ​യ പ്ര​സി​ഡ​ന്റ് യാ​വി​യ​ർ മി​ലീ​യു​ടെ നീ​ക്ക​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ല്ലെ​ന്നാ​ണ് ​അ​സോ​സി​യേ​ഷ​ൻ പ​രാ​തി. രാ​ജ്യ​ത്തെ ഫു​ട്ബാ​ൾ ക്ല​ബു​ക​ൾ സ്​​പോ​ർ​ട്സ് ക​മ്പ​നി​ക​ളാ​ക്ക​ണ​മെ​ന്നാ​ണ് മി​ലീ​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, നി​ല​വി​ലെ അ​സോ​സി​യേ​ഷ​ൻ നി​യ​മം ഇ​ത് അ​നു​വ​ദി​ക്കു​ന്നി​ല്ല. തൊ​ഴി​ൽ മേ​ഖ​ല​യി​ലും മി​ലീ​യു​ടെ പ​രി​ഷ്‍ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​ണ്.



© Madhyamam