റയൽ മാഡ്രിഡ് വിട്ടുപോകില്ലെന്ന് ഫ്ലോറന്റീനോ പെരസ്; തന്നെ പുറത്താക്കണമെങ്കിൽ വെടിവെക്കേണ്ടി വരുമെന്ന് വെല്ലുവിളി


റയൽ മാഡ്രിഡ് വിടില്ലെന്ന് ഫ്ലോറന്റിനോ പെരസ്; സ്ഥാനമൊഴിയാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കൽ

ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് താൻ ക്ലബ്ബിലെ തന്റെ സ്ഥാനം ഒഴിയുന്നില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി.

“എന്നെ ക്ലബ്ബിൽ നിന്ന് പുറത്താക്കാമെന്ന് ചിലർ കരുതുന്നുണ്ട്. അവർക്ക് എന്നെ വെടിവെച്ചു കൊല്ലേണ്ടി വരും,” ഫ്ലോറന്റിനോ പറഞ്ഞു.

“ക്ലബ്ബ് അംഗങ്ങൾ (socios) ഞാൻ മാറണമെന്ന് തീരുമാനിക്കുന്നത് വരെ ഫ്ലോറന്റിനോ എങ്ങോട്ടും പോകുന്നില്ല”.

“ഫ്ലോറന്റിനോ രാജിവെക്കുക എന്ന മുദ്രാവാക്യങ്ങൾ ഞാൻ എപ്പോഴും കേൾക്കാറുണ്ട്… എന്നാൽ അതൊന്നും ഞാൻ കാര്യമാക്കിയിട്ടില്ല”.

“എന്തുകൊണ്ടാണ് എല്ലാവരും ഞങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നത്? ഉദാഹരണത്തിന് അത്ലറ്റിക്കോ മാഡ്രിഡിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല? എല്ലാ മത്സരങ്ങളിലും ഞങ്ങൾ 10-0ത്തിന് ജയിക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? ഞങ്ങൾ അത് നേടിയെടുക്കും, വിഷമിക്കേണ്ട.”

“കളിക്കാരെ കൂവി വിളിക്കരുതെന്ന് ഞാൻ റയൽ മാഡ്രിഡ് അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു, നമ്മൾ അവരെ പിന്തുണയ്ക്കണം,” ഫ്ലോറന്റിനോ പെരസ് കൂട്ടിച്ചേർത്തു.

© Madhyamam