ഫൈ​ന​ലി​സി​മ; ഫാ​ൻ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ്

ദോ​ഹ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​സി​മ അ​ട​ക്ക​മു​ള്ള ഖ​ത്ത​ർ ഫു​ട്ബാ​ൾ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് പ്ര​ത്യേ​ക ഫാ​ൻ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഫി​ഫ വേ​ൾ​ഡ് ക​പ്പി​ന് മു​ന്നോ​ടി​യാ​യി ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ ​ഫൈ​ന​ലി​സി​മ അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഖ​ത്ത​ർ ഫു​ട്ബാ​ൾ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ​മൂ​ന്ന് ത​ര​ത്തി​ലു​ള്ള പാ​ക്കേ​ജു​ക​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​ക​ൾ qatarairways.com/footballfestival എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ബു​ക്ക് ചെ​യ്യാം.

​2024 ലെ ​കോ​പ്പ അ​മേ​രി​ക്ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന​യും യു​വേ​ഫ ജേ​താ​ക്ക​ളാ​യ സ്പെ​യി​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന ഫൈ​ന​ലി​സി​മ മാ​ർ​ച്ച് 27ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഫൈ​ന​ലി​സി​മ​ക്ക് പു​റ​മെ, ഏ​ഷ്യ​ൻ ഖ​ത്ത​ർ, അ​ർ​ജ​ന്റീ​ന, സ്‌​പെ​യി​ൻ, ഈ​ജി​പ്ത്, സെ​ർ​ബി​യ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്കും ദോ​ഹ വേ​ദി​യാ​കും. 2026ൽ ​അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഫൈ​ന​ലി​സി​മ അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഖ​ത്ത​റി​നെ ഫു​ട്ബാ​ളി​ന്റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.



© Madhyamam