ലിവർപൂളിനെ അട്ടിമറിച്ച പ്ലിമൗത്തിന് അടുത്ത എതിരാളികൾ മാഞ്ചസ്റ്റർ സിറ്റി! മാർച്ച് 1-ന് ആരംഭിക്കുന്ന അഞ്ചാം റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പിലാണ് ഇക്കാര്യം തീരുമാനമായത്.
പ്രീമിയർ ലീഗ് ടീമുകളായ ആഴ്സണൽ, ചെൽസി, ലിവർപൂൾ എന്നിവർ നേരത്തെ തന്നെ പുറത്തായിരുന്നു. ഹോം പാർക്കിൽ നടന്ന മത്സരത്തിൽ റയാൻ ഹാർഡിയുടെ പെനാൽറ്റി ഗോളിലൂടെയാണ് പ്ലിമൗത്ത് ലിവർപൂളിനെ 1-0 ന് തോൽപ്പിച്ചത്. ഇനി എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായാണ് പ്ലിമൗത്തിന്റെ പോരാട്ടം.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ ഫുൾഹാമിനെ നേരിടും. ന്യൂകാസിൽ യുണൈറ്റഡ് ബ്രൈറ്റൺ & ഹോവ് ആൽബിയനെതിരെ കളിക്കും. ബോൺമൗത്ത് വോൾവ്സിനെതിരെയും ആസ്റ്റൺ വില്ല കാർഡിഫ് സിറ്റിയെതിരെയും മത്സരിക്കും.
എഫ്‌എ കപ്പ് അഞ്ചാം റൗണ്ട് മത്സരങ്ങൾ:
- പ്രെസ്റ്റൺ നോർത്ത് എൻഡ് vs ബേൺലി
- ആസ്റ്റൺ വില്ല vs കാർഡിഫ് സിറ്റി
- ഡോൺകാസ്റ്റർ റോവേഴ്സ് / ക്രിസ്റ്റൽ പാലസ് vs മിൽവാൾ
- മാഞ്ചസ്റ്റർ യുണൈറ്റഡ് vs ഫുൾഹാം
- ന്യൂകാസിൽ യുണൈറ്റഡ് vs ബ്രൈറ്റൺ & ഹോവ് ആൽബിയൻ
- ബോൺമൗത്ത് vs വോൾവ്സ്
- മാഞ്ചസ്റ്റർ സിറ്റി vs പ്ലിമൗത്ത് അർഗൈൽ
- എക്സെറ്റർ / നോട്ടിംഗ്ഹാം ഫോറസ്റ്റ് vs ഇപ്സ്വിച്ച് ടൗൺ
അഞ്ചാം റൗണ്ട് മുതൽ ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളിലും VAR ഉപയോഗിക്കും.