ലണ്ടൻ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജയിച്ചുകയറി യൂറോപ ലീഗ് കിരീട സ്വപ്നങ്ങൾക്ക് കൂടുതൽ നിറം നൽകി ആസ്റ്റൺ വില്ല. സാൽസ്ബർഗിനെതിരെ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം മൂന്നെണ്ണം അടിച്ചുകയറ്റിയാണ് വില്ല ഗംഭീര തിരിച്ചുവരവ് നടത്തിയത്.
പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ടീം നേരത്തെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. 36 ടീമുകളുള്ള പോയിന്റ് പട്ടികയിൽ ലിയോണാണ് ഒന്നാമത്. മിഡ്റ്റിലാൻഡ്, റയൽ ബെറ്റിസ്, പോർട്ടോ, ബ്രാഗ, ഫ്രീബർഗ്, റോമ ടീമുകളും നേരിട്ട് നോക്കൗട്ടിലെത്തിയിട്ടുണ്ട്. േപ്ലഓഫിൽ ഡൈനാമോ സാഗ്രെബ് ജെങ്കിനെയും കെൽറ്റിക് സ്റ്റുട്ട്ഗർട്ടിനെയും നോട്ടിങ്ഹാം ഫെനർബാഷെയെയും നേരിടും.
ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് ചിത്രമായി
ചാമ്പ്യൻസ് ലീഗ് േപ്ലഓഫിൽ റയൽ മഡ്രിഡിന് എതിരാളി ബെൻഫിക്ക. ന്യൂകാസിലിന് കരബാഗും പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗിലെ എതിരാളികളായ ലിലെയും എതിരാളികളാകും. ന്യൂകാസിൽ- കരബാഗ് മത്സര വിജയികൾക്ക് ചെൽസിയോ ബാഴ്സലോണയോ ആകും അവസാന 16ൽ എതിരാളികളായെത്തുക.
ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് മത്സരങ്ങൾ
ബോഡോ/ഗ്ലിംറ്റ് Vs ഇന്റർ മിലാൻ
ബെൻഫിക്ക Vs റയൽ മാഡ്രിഡ്
മൊണാക്കോ Vs പി.എസ്.ജി
ഖരാബാഗ് Vs ന്യൂകാസിൽ
ഗലാറ്റസരായ് Vs യുവന്റസ്
ക്ലബ് ബ്രൂഗെ Vs അത്ലറ്റികോ മഡ്രിഡ്
ബൊറൂസിയ ഡോർട്ട്മുണ്ട് Vs അറ്റലാന്റ
ഒളിമ്പിയാക്കോസ് Vs ബയേർ ലെവർകൂസൻ
