ഐ.എസ്.എൽ: സ്വ​ന്തം ത​ട്ട​കത്തിൽ ജയം പിടിച്ച് ഈസ്റ്റ് ബംഗാൾ


കൊ​ൽ​ക്ക​ത്ത: സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൾ​ട്ട് ലേ​ക്ക് മൈ​താ​ന​ത്ത് ഡ​ൽ​ഹി സ്​​പോ​ർ​ട്ടി​ങ് ക്ല​ബി​നെ​തി​രാ​യ ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം. നാ​ലാം മി​നി​റ്റി​ൽ സ്വ​ന്തം വ​ല കു​ലു​ങ്ങി​യി​ട്ടും തു​ട​രെ നാ​ലെ​ണ്ണം അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് ഡ​ൽ​ഹി ടീ​മി​നെ മു​ക്കി​യ​ത്.

ഡ​ൽ​ഹി താ​രം അ​ഗ​സ്റ്റി​ൻ ലാ​ൽ​റോ​ച്ചാ​ന​യാ​ണ് സ്കോ​റി​ങ് തു​ട​ങ്ങി​യ​ത്. ഈ​സ്റ്റ് ബം​ഗാ​ൾ പ്ര​തി​രോ​നി​ര​യി​ലെ ജ​യ് ഗു​പ്ത​യെ​യും അ​ൻ​വ​ർ അ​ലി​യെ​യും കാ​ഴ്ച​ക്കാ​രാ​ക്കി താ​രം പാ​യി​ച്ച മ​നോ​ഹ​ര​മാ​യ ഗ്രൗ​ണ്ട് ​ഷോ​ട്ട് ഗോ​ളി പ്ര​ഭ്സു​ഖ​ൻ സി​ങ് ഗി​ല്ലി​നെ​യും ക​ട​ന്ന് വ​ല​യി​ലെ​ത്തി. മൂ​ന്നു മി​നി​റ്റേ സ​ന്ദ​ർ​ശ​ക​രു​ടെ ലീ​ഡ് നി​ല​നി​ന്നു​ള്ളൂ.

ഡ​ൽ​ഹി ഗോ​ൾ​മു​ഖ​ത്ത് ബി​പി​ൻ സി​ങ് എ​ടു​ത്ത ഫ്രീ​കി​ക്ക് എ​ഡ്മ​ണ്ട് ലാ​ൽ​റി​ൻ​ഡി​ക വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. 12ാം മി​നി​റ്റി​ൽ ആ​തി​ഥേ​യ​ർ ലീ​ഡെ​ടു​ത്തു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും​മു​മ്പേ ലീ​ഡ് പി​ന്നെ​യും ഉ​യ​ർ​ന്നു. ബ്ര​സീ​ൽ താ​രം മി​ഗ്വ​ൽ ഫെ​റേ​ര​യു​ടെ അ​സി​സ്റ്റി​ൽ ഇ​സ്സി​ജാ​രി വീ​ണ്ടും വ​ല കു​ലു​ക്കി. ക​ളി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഫെ​റേ​ര​യു​ടെ സോ​ളോ നീ​ക്കം വ​ല​യി​ലെ​ത്തി​യ​തോ​ടെ ക​ളി തീ​രു​മാ​ന​മാ​യി.

© Madhyamam