ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് അടുത്തെങ്കിലും ഇനിയും മുന്നേറാനുണ്ടെന്ന് കാരിക്ക്


ബ്രെന്റ്ഫോർഡിനെതിരായ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് തൊട്ടടുത്തെത്തി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.

ഈ ജയത്തോടെ 61 പോയിന്റുമായി യുണൈറ്റഡ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇനി നാല് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ, ആറാം സ്ഥാനത്തുള്ള ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനേക്കാൾ 11 പോയിന്റ് മുന്നിലാണ് ഇപ്പോൾ ടീം.

ചാമ്പ്യൻസ് ലീഗിലേക്കുള്ള പ്രവേശനം ഏകദേശം ഉറപ്പായെങ്കിലും, ലീഗിൽ കഴിയുന്നത്ര ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് താൽക്കാലിക പരിശീലകൻ മൈക്കൽ കാറിക് പറഞ്ഞു. ടീം ഇനിയും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© Madhyamam