Football

കാർ ടാക്സ് അടച്ചില്ല: ഫുട്ബോൾ താരം കല്ലം ഹഡ്‌സൺ-ഒഡോയിക്ക് പിഴ


മാക്ലാരൻ കാറിന് നികുതി അടച്ചില്ല; ഫുട്ബോൾ താരം കല്ലം ഹഡ്‌സൺ-ഒഡോയിക്ക് പിഴ

തന്റെ മാക്ലാരൻ സൂപ്പർകാറിന് നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് നോട്ടിങ്ഹാം ഫോറസ്റ്റ് വിങ്ങർ കല്ലം ഹഡ്‌സൺ-ഒഡോയി 1,100 പൗണ്ടിലധികം പിഴയൊടുക്കാൻ ഉത്തരവിട്ടു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തന്റെ മാക്ലാരൻ 765എൽടി (McLaren 765LT) കാറിന്റെ നികുതി അടയ്ക്കാത്തതിനെത്തുടർന്ന് ഡിവിഎൽഎ (DVLA) ആണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

2024 ഫെബ്രുവരിയിലാണ് ഹഡ്‌സൺ-ഒഡോയി ഈ വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയാകുന്നത്. 2025 ജനുവരി അവസാനം വരെയായിരുന്നു വാഹനത്തിന്റെ വാർഷിക നികുതി കാലാവധി ഉണ്ടായിരുന്നത്.

കോടതിക്ക് പുറത്ത് വെച്ച് വിഷയം പരിഹരിക്കാൻ അവസരം നൽകിയിട്ടും ഒമ്പത് മാസത്തിന് ശേഷം ഒക്ടോബറിൽ മാഞ്ചസ്റ്ററിൽ വെച്ച് കാർ കണ്ടെത്തുമ്പോഴും നികുതി അടച്ചിരുന്നില്ലെന്ന് ഡിവിഎൽഎ വ്യക്തമാക്കി.

ഈ വിഷയത്തിൽ ഹഡ്‌സൺ-ഒഡോയി വാദം ഉന്നയിച്ചിരുന്നില്ല. തുടർന്ന് യോർക്ക് മജിസ്ട്രേറ്റ് കോടതി സിംഗിൾ ജസ്റ്റിസ് നടപടിക്രമത്തിലൂടെ താരത്തെ കുറ്റക്കാരനായി കണ്ടെത്തി.

660 പൗണ്ട് പിഴയും, 410 പൗണ്ട് കുടിശ്ശിക നികുതിയും, 85 പൗണ്ട് കോടതി ചെലവും അടക്കം മൊത്തം 1,100 പൗണ്ടിലധികം തുക അടയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.