ഡോർട്മുണ്ട്: ബുണ്ടസ്‌ലിഗയിൽ എട്ടാം സ്ഥാനത്തേക്ക് വീണ ഡോർട്മുണ്ടിന് അപ്രതീക്ഷിത പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. ഫ്ലോറിയൻ പ്ലെറ്റൻബർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ടെൻ ഹാഗ് ഡോർട്മുണ്ടിന്റെ നിഴൽ പരിശീലകനായി പ്രവർത്തിക്കുന്നു. ടീമിന്റെ മോശം പ്രകടനത്തിനിടയിലും ക്ലബ് മാനേജ്‌മെന്റിന് കോച്ച് ഷാഹിനിൽ വിശ്വാസമുണ്ട്.
ഡോർട്മുണ്ടിന്റെ അവസാന മത്സരത്തിൽ ടെൻ ഹാഗിനെ സ്റ്റാൻഡിൽ കണ്ടിരുന്നു. ഡോർട്മുണ്ട് ഉപദേഷ്ടാവ് മത്തിയാസ് സാമറുമായി ടെൻ ഹാഗ് അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
അതേസമയം, ഡോർട്മുണ്ട് ഫോർവേഡ് ഡോണിയൽ മാലനെ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗ് ക്ലബ്ബ് ആസ്റ്റൺ വില്ല സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ആഴ്‌സണൽ ലെഫ്റ്റ്-ബാക്ക് ഒലെക്‌സാണ്ടർ സിൻചെങ്കോയെ ടീമിലെത്തിക്കാൻ ഡോർട്മുണ്ട് ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സീസണിൽ ആഴ്‌സണലിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്ത സിൻചെങ്കോയ്ക്ക് ഡോർട്മുണ്ട് മികച്ചൊരു ഓപ്ഷനാണ്.