മ്യൂണിച്ച്: ജർമൻ ലീഗ് (ബുണ്ടസ്‌ലീഗ) ഞായറാഴ്ച (25/8/2024) വോൾഫ്സ്ബർഗിനെതിരെ നടന്ന മത്സരത്തിൽ 3-2 വിജയം നേടി ബയേൺ മ്യൂണിച്ച്. പുതിയ പരിശീലകനായി എത്തിയ ശേഷം വിൻസെന്റ് കോംപാനിയുടെ ആദ്യ ബുണ്ടസ്‌ലീഗ വിജയമാണിത്.
വോൾഫ്സ്ബർഗ് ആദ്യ പകുതിയിൽ മികച്ച രീതിയിൽ ആരംഭിച്ചെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് ബയേൺ ആയിരുന്നു. ആദ്യ പകുതിയിൽ ബയേണിന് വേണ്ടി ജമാൽ മുസിയാല ആദ്യ ഗോൾ നേടി ലീഡ് എടുത്തു.
രണ്ടാം പകുതിയിൽ തിയാഗോ ടോമസിനെ ബോയ് വീഴ്ത്തിയതിനെ തുടർന്ന് വോൾഫ്സ്ബർഗിന് പെനൽറ്റി ലഭിച്ചു. ലോവ്രോ മജറാണ് പെനാൽറ്റി സ്കോർ ചെയ്‌തത്. തുടർന്ന് 55-ാം മിനിറ്റിൽ മജർ വീണ്ടും ഗോൾ നേടി വോൾഫ്സ്ബർഗിന്റെ ലീഡ് ഉയർത്തി 2-1 ആക്കി.
Read Also: ISL 2024-25: ഷെഡ്യൂൾ പുറത്ത് വിട്ടു! ആദ്യ മത്സരം മോഹൻ ബഗാനും മുബൈ സിറ്റിയും തമ്മിൽ
65 ആം മിനിറ്റിൽ ജാക്കുബ് കാമിൻസ്കിയുടെ സെല്ഫ് ഗോൾ ബയേണിനെ 2-2ന് സമനിലയിലെത്തിച്ചു. തുടർന്ന് അവസാന നിമിഷങ്ങളിൽ ഹാരി കെയ്‌നിന്റെ അസിസ്റ്റിൽ സെർജ് ഗ്നാബ്രിയുടെ ഗോൾ ബയേണിന് മൂന്ന് പോയിന്റ് നേടിക്കൊടുത്തു.
Bayern Munich 3 – 2 Wolfsburg