ന്യൂകാസിൽ താരം ആന്റണി ഗോർഡനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നീക്കം നടത്തുന്നതായി റിപ്പോർട്ട്


ബാഴ്‌സലോണയുടെ സമ്മർ വിഷ്‌ലിസ്റ്റിൽ ആന്റണി ഗോർഡനും; നീക്കങ്ങൾ സജീവമാക്കി ക്ലബ്ബ്

മികച്ചൊരു ലെഫ്റ്റ് വിങ്ങറെ തേടുന്ന ബാഴ്‌സലോണ, ന്യൂകാസിൽ യുണൈറ്റഡിന്റെ മുന്നേറ്റനിര താരം ആന്റണി ഗോർഡനെ തങ്ങളുടെ സമ്മർ വിഷ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി RAC1 റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസണിലെ മികച്ച പ്രകടനമാണ് ബാഴ്‌സലോണയുടെ ശ്രദ്ധ ആകർഷിച്ചത്. എല്ലാ ടൂർണമെന്റുകളിലുമായി താരം 17 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്‌സലോണയ്‌ക്കെതിരെ നേടിയ ഗോൾ ഉൾപ്പെടെ ആകെ 10 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം ചാമ്പ്യൻസ് ലീഗിൽ സ്വന്തമാക്കിയത്.

85 ദശലക്ഷം യൂറോ വിലമതിക്കുന്ന ഈ ഇംഗ്ലീഷ് വിങ്ങറെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

© Madhyamam