ബാഴ്സലോണ വിടുന്നു; എന്നാൽ നഗരം വിട്ടുപോകില്ലെന്ന് ലെവൻഡോവ്സ്കിയുടെ കുടുംബം


ബാഴ്സലോണയിൽ നിന്ന് ഈ വേനൽക്കാലത്ത് റോബർട്ട് ലെവൻഡോവ്സ്കി പടിയിറങ്ങുമെന്ന് റിപ്പോർട്ട്. നാല് വർഷമായി നഗരവുമായി കുടുംബത്തിന് ഒപ്പമുള്ള വൈകാരികമായ അടുപ്പം കാരണം കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിലൊന്നാണിതെന്ന് താരം കരുതുന്നു.

ലെവൻഡോവ്സ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന പോളിഷ് മാധ്യമപ്രവർത്തകൻ ടോമാസ് വ്‌ലോഡാർസിക് ആണ് സാഹചര്യം വിശദീകരിച്ചത്. “ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്. പുതിയൊരു സ്ട്രൈക്കറെ ടീമിലെടുക്കാനും ലെവൻഡോവ്സ്കിയെ മറ്റൊരു റോളിൽ കളിപ്പിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ, ഇത് അദ്ദേഹത്തിന് സ്വീകാര്യമായ കാര്യമല്ല. ഗോൾ അടിച്ച് ടീമിന് നിർണായകമായ സാന്നിധ്യമായി തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിന് ബാഴ്സലോണ അവസരം നൽകുന്നില്ലെങ്കിൽ, ക്ലബ്ബ് വിടാൻ അദ്ദേഹം തയ്യാറാണ്,” വ്‌ലോഡാർസിക് വ്യക്തമാക്കി.

ഉയർന്ന തലത്തിൽ ഇനിയും രണ്ടോ മൂന്നോ വർഷം കൂടി ഫുട്ബോൾ കളിക്കാൻ തനിക്ക് കഴിയുമെന്ന് ലെവൻഡോവ്സ്കി വിശ്വസിക്കുന്നു. അതിനാൽ മറ്റൊരു കളിക്കാരന് കീഴിൽ ഒതുങ്ങി നിൽക്കാൻ അദ്ദേഹം തയ്യാറല്ല.

എങ്കിലും, വ്യക്തിപരമായ തലത്തിൽ ഈ തീരുമാനമെടുക്കാൻ താരത്തിന് വലിയ പ്രയാസമുണ്ട്. ഭാര്യ അന്ന ഇവിടെ ഒരു ഫിറ്റ്‌നസ് ബിസിനസ് കെട്ടിപ്പടുത്തു കഴിഞ്ഞു. കുടുംബം കാസ്റ്റൽഡെഫെൽസിൽ സ്ഥിരതാമസമാക്കിയതിനൊപ്പം മല്ലോർക്കയിൽ അവർക്ക് സ്വന്തമായി സ്വത്തുവകകളുമുണ്ട്.

“ലെവൻഡോവ്സ്കിക്കും കുടുംബത്തിനും ബാഴ്സലോണയും കറ്റാലോണിയയും സ്പെയിനും വളരെ പ്രിയപ്പെട്ടതാണ്. ഇവിടുത്തെ കാലാവസ്ഥയും ജീവിതശൈലിയും അവർ ഏറെ ഇഷ്ടപ്പെടുന്നു. കാസ്റ്റൽഡെഫെൽസിൽ അവർ പുതിയൊരു വീടിന്റെ നിർമ്മാണവും നടത്തുന്നുണ്ട്. അവർ തീർച്ചയായും തിരിച്ചെത്തും. റോബർട്ടും ബാഴ്സലോണയും തമ്മിലുള്ള ബന്ധം ഇതോടെ അവസാനിക്കുന്നില്ല എന്ന് എനിക്കുറപ്പുണ്ട്,” വ്‌ലോഡാർസിക് കൂട്ടിച്ചേർത്തു.

Robert Lewandowski is set to leave Barcelona this summer, but the emotional ties his family have built with the city over four years make this one of the most difficult decisions of his career.

Polish journalist Tomasz Wlodarczyk, who is close to Lewandowski’s inner circle, explained the situation clearly. “The club knows its own intentions – they want to sign a new striker and see Lewandowski in a different role. That is something he is not comfortable with. He wants to play, score goals, be important. And if Barcelona cannot offer him that, he is ready to move on.”

Lewandowski still believes he has two or three years at the highest level and is unwilling to accept a secondary role behind an undisputed starter.

Yet the decision has been far from straightforward on a personal level. His wife Anna has built a fitness business in Barcelona, the family are settled in Castelldefels, and they own property in Mallorca.

“Lewandowski and his family love Barcelona, Catalonia, Spain – the climate, the life they have here. They are even building a new house in Castelldefels. They will certainly return. I am sure this is not the end between Robert and Barcelona in terms of life,” Wlodarczyk said.

© Madhyamam