ജൂനിയർ ക്രൂപ്പിയെ ഈ സീസണിൽ സൈൻ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് അനുമതിയില്ല


ജൂനിയർ ക്രൂപ്പി ബോർൺമൗത്ത് വിടില്ലെന്ന് സിഇഒ; ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിരാമം

പ്രീമിയർ ലീഗിലെ ബോർൺമൗത്തിന്റെ യുവതാരം ജൂനിയർ ക്രൂപ്പിയെ ബാഴ്‌സലോണ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ കൗമാരതാരമാണ് ക്രൂപ്പി.

താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായതോടെ, ബോർൺമൗത്ത് ചീഫ് എക്സിക്യൂട്ടീവ് ടിയാഗോ പിന്റോ വിശദീകരണവുമായി രംഗത്തെത്തി. ബാഴ്‌സലോണയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

“ജൂനിയർ ക്രൂപ്പി ബോർൺമൗത്ത് വിടില്ല. താരത്തിന്റെ കരാർ കാലാവധി നാല് വർഷത്തിലധികം ബാക്കിയുണ്ട്. കരാറിൽ റിലീസ് ക്ലോസ് ഇല്ലെന്നും, അതിനാൽ താരം മറ്റൊരു ക്ലബ്ബിലേക്കും പോകില്ലെന്നും” പിന്റോ വ്യക്തമാക്കി.

ഈ സീസണിൽ പ്രീമിയർ ലീഗിൽ 12 ഗോളുകൾ നേടിയ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണയെ കൂടാതെ ആഴ്‌സണലും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

© Madhyamam