വേനൽക്കാല ട്രാൻസ്ഫർ: ഫെറാൻ ടോറസും കങ്-ഇൻ ലീയും ഉൾപ്പെടെയുള്ള താരങ്ങളെ നോട്ടമിട്ട് അത്ലറ്റിക്കോ മാഡ്രിഡ്


സമ്മർ ട്രാൻസ്ഫർ ജാലകം: അത്ലറ്റിക്കോ മാഡ്രിഡ് പുതിയ താരങ്ങളെ തേടുന്നു

ഈ സീസണിൽ കിരീടങ്ങളൊന്നും നേടാനാകാതെ പോയതോടെ, ടീമിനെ ശക്തിപ്പെടുത്താൻ അത്ലറ്റിക്കോ മാഡ്രിഡ് ലക്ഷ്യമിടുന്ന ട്രാൻസ്ഫർ താരങ്ങളുടെ പട്ടിക ഡയറിയോ സ്പോർട്ട് പുറത്തുവിട്ടു.

ബാഴ്സലോണ സ്ട്രൈക്കർ ഫെറാൻ ടോറസിനെയാണ് ഫുട്ബോൾ ഡയറക്ടർ മാറ്റെ അലമാനി സമ്മർ വിൻഡോയിലെ പ്രധാന ലക്ഷ്യമായി കാണുന്നത്. എന്നാൽ, റോബർട്ട് ലെവൻഡോവ്സ്കി ക്ലബ് വിടാൻ സാധ്യതയുള്ളതിനാൽ ടോറസിന്റെ കരാർ നീട്ടാനാണ് ബാഴ്സലോണയുടെ നീക്കം.

വോൾവർഹാംപ്ടൺ വണ്ടറേഴ്സിൽ നിന്ന് ജോവോ ഗോമസിനെ ടീമിലെത്തിക്കാൻ അത്ലറ്റിക്കോ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അന്റോയിൻ ഗ്രീസ്മാന് പകരക്കാരായി പിഎസ്ജിയുടെ കാങ്-ഇൻ ലീയെയും മാഴ്സെലെ വിംഗർ മേസൺ ഗ്രീൻവുഡിനെയും അത്ലറ്റിക്കോ കണ്ടെത്തിയിട്ടുണ്ട്.

ലെഫ്റ്റ്-ബാക്ക് പൊസിഷനിലേക്ക് ചെൽസി താരം മാർക്ക് കുക്കുറേയ, സ്പോർട്ടിംഗ് സിപി താരം മാക്സിമിലിയാനോ അറോജോ എന്നിവരിലാണ് ക്ലബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ടോട്ടൻഹാം ഹോട്ട്സ്പർ സെന്റർ-ബാക്ക് ക്രിസ്റ്റ്യൻ റൊമേറോയെ തങ്ങളുടെ ‘ഡ്രീം ടാർഗറ്റ്’ ആയാണ് ഡീഗോ സിമിയോണിയുടെ ടീം പരിഗണിക്കുന്നത്.

© Madhyamam