ആഴ്‌സനൽ – ന്യൂകാസിൽ മത്സരത്തിന്റെ തുടക്കത്തിൽ ആഴ്‌സനൽ പരീക്ഷിച്ച ഷോർട്ട് കോർണർ തന്ത്രം ന്യൂകാസിലിനെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ഈ നീക്കം എബെറെച്ചി ഈസെയുടെ മനോഹരമായ ഗോളിലേക്ക് വഴിവെക്കുകയായിരുന്നു.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലഭിച്ച ഈ ഗോൾ തന്നെയാണ് ആഴ്‌സനലിന് വിജയമൊരുക്കിയത്. അവസാന വിസിൽ മുഴങ്ങുന്നത് വരെ മത്സരത്തിൽ മറ്റൊരു ഗോൾ പിറന്നില്ല.
