ബേൺലിക്കെതിരായ ജയം: സീസണിലെ മികച്ച പ്രകടനമെന്ന് മൈക്കൽ അർടെറ്റ


ബേൺലിക്കെതിരായ ജയത്തിന് ശേഷവും ആശങ്ക പങ്കുവെച്ച് മൈക്കൽ ആർട്ടെറ്റ

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബേൺലിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്‌സണൽ 1-0 ന് വിജയിച്ചെങ്കിലും, താൻ ആശങ്കയിലാണെന്ന് പരിശീലകൻ മൈക്കൽ ആർട്ടെറ്റ പറഞ്ഞു.

“ഈ മത്സരത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇത് കടുപ്പമേറിയതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. വിജയത്തിൽ സന്തോഷമുണ്ടെങ്കിലും ഇപ്പോൾ എനിക്ക് ആശങ്ക തുടങ്ങിയിരിക്കുന്നു,” ആർട്ടെറ്റ പറഞ്ഞു.

“പ്രീമിയർ ലീഗിൽ എതിരാളികൾക്ക് ഞങ്ങൾ അവസരങ്ങളൊന്നും നൽകിയില്ല, പക്ഷേ എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല. ഇതൊരു വലിയ വിജയമാണ്. ഈ സീസണിൽ ഞങ്ങൾ കളിച്ച ഏറ്റവും മികച്ച ഫുട്ബോളുകളിൽ ഒന്നാണിത്. മത്സരത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഗോളുകൾ കൂടി നേടാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

സെറ്റ്-പീസ് രീതികളെക്കുറിച്ച് ആർട്ടെറ്റ വിശദീകരിച്ചത് ഇങ്ങനെ: “എതിരാളികൾ മാൻ ടു മാൻ മാർക്കിംഗ് ചെയ്തില്ലെങ്കിൽ, നിങ്ങൾ അതിനനുസരിച്ച് എന്തെങ്കിലും ചെയ്യണം.”

“ഇതൊരിക്കലും എളുപ്പമായിരിക്കില്ല. ബേൺലി മികച്ചൊരു ടീമാണ്, അവരെ വളരെ നന്നായി പരിശീലിപ്പിക്കുന്നുണ്ട്. ഓരോ ടീമിനും അവിശ്വസനീയമായ പോരാട്ടവീര്യമുണ്ട്,” അദ്ദേഹം പറഞ്ഞു.

© Madhyamam