2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന 3-0ന് ചിലിയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവരസ്, പൗലോ ഡിബാല എന്നിവർ അർജന്റീനയ്ക്കായി ഗോൾ നേടി.
ഈ ഫലത്തോടെ അർജന്റീന സൗത്ത് അമേരിക്കയിലെ ലോകകപ്പ് യോഗ്യതാ മുന്നേറ്റം ശക്തിപ്പെടുത്തി. മെസി, ഡി മരിയ എന്നിവരുടെ അഭാവത്തിലും അർജന്റീന മികച്ച പ്രകടനം പുറത്തെടുത്തു. ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഇതിഹാസം താരം ഏഞ്ചൽ ഡി മരിയയയെ മത്സരത്തിന് മുമ്പ് ആദരിച്ചു.
അൽവരസിന്റെ ക്രോസിൽ 48 ആം മിനിറ്റിൽ ലിവർപൂൾ താരം മാക് അലിസ്റ്ററിന്റെ ഹെഡറിലൂടെയാണ് ആദ്യ ഗോൾ. പിന്നീട്, ആൽവാരെസ് ദീർഘദൂര ഷോട്ടിലൂടെ രണ്ടാം ഗോൾ നേടി. പകരക്കാരനായ ഡിബാല അധികസമയത്ത് മൂന്നാം ഗോളും നേടി.
ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വേയേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ് അർജന്റീന. അർജന്റീന അടുത്ത ചൊവ്വാഴ്ച കൊളംബിയയെ നേരിടും. അതേസമയം, ചിലിയും ബൊളീവിയയും ഏറ്റുമുട്ടും.