അർജന്റീന -ഫിജി ടൂർണമെന്റിൽ നിന്ന് , ചിത്രം -ഒ. എഫ്.സി
ദോഹ: യൂറീൽ ഒജെഡയുടെ ഹാട്രിക് ഗോളിന്റെ കരുത്തിൽ ഫിജിക്കെതിരെ എതിരില്ലാത്ത എഴു ഗോളിന് വിജയിച്ച അർജന്റീന ഗ്രൂപ് ഘട്ട മത്സരത്തിൽ ജേതാക്കൾ. മൂന്നു മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ് ജേതാക്കളായ അർജന്റീന നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. യൂറീൽ ഒജെഡ (17, 57, 88) മൂന്ന് ഗോളുകൾക്ക് പുറമെ, മാറ്റിയോ മാർട്ടിനെസ് (30, 43) രണ്ട് ഗോളും നേടി. സാന്റിയാഗോ സിൽവീര (89), സൈമൺ എസ്കോബാർ (90+1) എന്നിവർ ഓരോ ഗോളുകൾ നേടി അർജന്റീനയുടെ സ്കോറിങ് പൂർത്തിയാക്കി.
അതേസമയം, ഗ്രൂപ് ‘ഡി’യിൽ മറ്റൊരു കളിയിൽ തുനീഷ്യക്കെതിരെ ബെൽജിയം (2-0) വിജയം നേടി. ഗോൾകീപ്പർ സ്ലിം ബൗസ്കറിന്റെ സ്ലാക്ക് പാസ് സ്വീകരിച്ച മിഡ്ഫീൽഡർ നോഹ ഫെർണാണ്ടസ് 52ാം സെക്കൻഡിൽ ആദ്യത്തെ ഗോൾ നേടി. 17ാം മിനിറ്റിൽ തുനീഷ്യൻ താരം സൈഫുദ്ദീൻ ഹാജ് അബ്ദുല്ലക്ക് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായതോടെ ടീം കൂടുതൽ പ്രതിരോധത്തിലായി. രണ്ടാം പകുതിയിൽ അലി കമാറ (55) ഗോൾ നേടി വിജയമുറപ്പാക്കി. രണ്ടു ജയവും ഒരു തോൽവിയുമടക്കം ആറു പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കി.
ഇന്നത്തെ മത്സരങ്ങൾ
3:30 pm സ്വിറ്റ്സർലൻഡ് -മെക്സിക്കോ (ഗ്രൂപ് എഫ്)
3:30 pm ദക്ഷിണ കൊറിയ -ഐവറി കോസ്റ്റ് (ഗ്രൂപ് എഫ്)
4:30 pm എൽസാൽവഡോർ -ജർമനി (ഗ്രൂപ് ജി)
4:30 pm കൊളംബിയ -ഉത്തര കൊറിയ (ഗ്രൂപ് ജി)
5:45 pm സാംബിയ -ബ്രസീൽ (ഗ്രൂപ് എച്ച്)
5:45 pm ഹോണ്ടുറസ് -ഇന്തോനേഷ്യ (ഗ്രൂപ് എച്ച്)
6:45 pm ഈജിപ്ത് – ഇംഗ്ലണ്ട് (ഗ്രൂപ് ഇ)
6:45 pm വെനിസ്വേല -ഹെയ്തി (ഗ്രൂപ് ഇ)
മത്സര ഫലം
ഫിജി -അർജന്റീന (0-7)
ബെൽജിയം -തുനീഷ്യ (2-0)
പോർചുഗൾ -ജപ്പാൻ (1-2)
മൊറോക്കോ -ന്യൂ കലിഡോണിയ (16-0)
യു.എ.ഇ -സെനഗൽ (0-5)
ക്രൊയേഷ്യ -കോസ്റ്റ്റിക്ക (3-1)
ബൊളീവിയ – ഖത്തർ (0-0)
ഇറ്റലി -സൗത്ത് ആഫ്രിക്ക (3-1)
