‘വ​ൻ സ​ന്നാ​ഹ’​വു​മാ​യി അ​ർ​ജ​ന്റീ​ന, ബ്ര​സീ​ൽ

ബ്വേ​ന​സ് എ​യ്റി​സ്: ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള നാ​ട്ടി​ലെ അ​വ​സാ​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ സാം​ബി​യ​യെ ത​രി​പ്പ​ണ​മാ​ക്കി അ​ർ​ജ​ന്‍റീ​ന. മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​ണ് മെ​സ്സി​യും സം​ഘ​വും ജ​യി​ച്ച​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ൽ 3-1നും ​വീ​ഴ്ത്തി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ ഇ​ട​മി​ല്ലാ​തി​രു​ന്ന സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി അ​ർ​ജ​ന്റീ​ന​ക്കാ​യി മു​ഴു​വ​ൻ സ​മ​യ​വും ക​ളി​ക്കു​ക​യും ഒ​രു ഗോ​ൾ നേ​ടു​ക​യും ചെ​യ്തു. 43ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗോ​ൾ.

ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, അ​ല​ക്സി​സ് മ​ക് അ​ലി​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളും ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടാ​യി​രു​ന്നു. നാ​ലാം മി​നി​റ്റി​ൽ​ത​ന്നെ അ​ൽ​വാ​ര​സി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ലീ​ഡെ​ടു​ത്തു. തി​യാ​ഗോ അ​ൽ​മാ​ഡ​യാ​ണ് ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​ട​വേ​ള​ക്കു പി​രി​യാ​ൻ ര​ണ്ടു മി​നി​റ്റ് ബാ​ക്കി​നി​ൽ​ക്കെ മ​ക് അ​ലി​സ്റ്റ​റു​ടെ അ​സി​സ്റ്റി​ൽ മെ​സ്സി ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. ര​ണ്ടു ഗോ​ളി​ന്‍റെ ലീ​ഡു​ണ്ടാ​യി​ട്ടും മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് സ്ക​ലോ​ണി ഇ​ട​വേ​ള​ക്കു​ശേ​ഷ​വും ടീ​മി​നെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. 50ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഒ​ട്ട​മെ​ൻ​ഡി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. 68ാം മി​നി​റ്റി​ൽ സാം​ബി​യ​യു​ടെ ഡൊ​മി​നി​ക് ചാ​ന്ദ​യു​ടെ വ​ക ഒ​രു സെ​ൽ​ഫ് ഗോ​ളെ​ത്തി. ഇ​ൻ​ജു​റി സ​മ​യ​ത്ത് (90+4) പ​ക​ര​ക്കാ​ര​ൻ വാ​ലെ​ന്‍റി​ൻ ബാ​ർ​കോ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡാ​നി​ലോ (45+2), ഇ​ഗോ​ർ തി​യാ​ഗോ (88, പെ​നാ​ൽ​റ്റി), ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി (90+2) എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. ലോ​വ്രോ മ​ജേ​റി​ന്‍റെ (84) വ​ക​യാ​യി​രു​ന്ന ക്രൊ​യേ​ഷ്യ​യു​ടെ ആ​ശ്വാ​സ ഗോ​ൾ. ഫ്ര​ഞ്ചു​കാ​ർ​ക്കെ​തി​രെ മ​ത്സ​ര​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ന്ത​ട​ക്ക​ത്തി​ലും ഗോ​ള​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും ബ്ര​സീ​ലു​കാ​ർ മു​ന്നി​ട്ടു​നി​ന്നു.



© Madhyamam