സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ-ഇത്തിഹാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ-നാസർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും നേടിയ വിജയം ആരാധകർക്ക് ആവേശമായി.
കളി തുടങ്ങി പത്താം മിനിറ്റിൽ സാദിയോ മാനെയിലൂടെ അൽ-നാസർ ആണ് ആദ്യം ഗോൾ നേടിയത്. എന്നാൽ അൽ-ഇത്തിഹാദ് പെട്ടെന്നുതന്നെ സ്റ്റീവൻ ബെർഗ്‌വിനിലൂടെ സമനില പിടിച്ചു. കളിയുടെ ഗതിമാറ്റിയത് 25-ാം മിനിറ്റിലാണ്. എതിർ കളിക്കാരനെ ഫൗൾ ചെയ്തതിന് സാദിയോ മാനെ റെഡ് കാർഡ് കണ്ട് പുറത്തുപോയതോടെ അൽ-നാസർ പ്രതിരോധത്തിലായി.
എന്നാൽ ഒരാളുടെ കുറവ് കളത്തിൽ അനുഭവപ്പെടാത്ത വിധം മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസർ ടീമിനായി കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ, 61-ാം മിനിറ്റിൽ റൊണാൾഡോ നൽകിയ പാസ് ജോവോ ഫെലിക്സ് ഗോളാക്കി മാറ്റി. ഈ ഗോളാണ് അൽ-നാസറിന് നിർണായക വിജയം സമ്മാനിച്ചത്. ഇതോടെ അൽ-നാസർ vs അൽ-ഇത്തിഹാദ് പോരാട്ടത്തിൽ അവർ ജേതാക്കളായി.
ഈ വിജയത്തോടെ സൗദി സൂപ്പർ കപ്പ് 2025 കിരീടത്തിന് ഒരു പടി കൂടി അടുത്തെത്താൻ അൽ-നാസറിനായി. ഫൈനലിൽ അൽ-ഖാസിദ, അൽ-അഹ്ലി മത്സരത്തിലെ വിജയികളെയാകും അവർ നേരിടുക.
FINALISTS! 💛🔥 pic.twitter.com/X2n3EwXcKL
— AlNassr FC (@AlNassrFC_EN) August 19, 2025