പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു. ആദ്യം രണ്ടു ഗോളടിച്ച് മുന്നിലെത്തിയ സന്ദർശകരെ പലവട്ടം പരീക്ഷിച്ചതിനൊടുവിലാണ് സ്വന്തം മൈതാനത്ത് ഗോവക്കാർ തോൽവി സമ്മതിച്ചത്.
10ാം മിനിറ്റിൽ എയ്ഞ്ചലോ ഗബ്രിയേൽ അൽനസ്റിനെ മുന്നിലെത്തിച്ചു. 27ാം മിനിറ്റിൽ ഹാറൂൻ കമാറ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബ്രൈസൺ ഗോവക്കായി ഒരു ഗോൾ മടക്കി.

മത്സരത്തിന്റെ അവസാന നിഷത്തില്‍ ഡേവിഡ് ടിമോര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ഗോവയുടെ മൂന്നാം തോല്‍വിയാണിത്.
ബാഴ്സലോണയിൽ നിന്നും ഈ സീസണിൽ അൽ നസ്റിലേക്ക് ചുവടുമാറിയ ഇനിനോ മാർട്ടിനസ് ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ സാദിയോ മാനെ, ജാവോ ഫെലിക്സ് എന്നീ സൂപ്പർ താരങ്ങൾ പകരക്കാരായി മൈതാനത്തേക്കിറങ്ങി. സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതൊണ് അൽ നസ്ർ ഇന്ത്യൻ മണ്ണിൽ കളിക്കാനിറങ്ങിയത്.