Close Menu
    Facebook X (Twitter) Instagram
    Tuesday, September 16
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം
    Football

    448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

    RizwanBy RizwanJune 13, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം
    Share
    Facebook Twitter LinkedIn Pinterest Email

    മഡ്രിഡ്: അർജന്റീനയുടെ കൗമാര താരോദയം ഫ്രാങ്കോ മസ്റ്റാന്റുവോനോയെ അണിയിലെത്തിച്ച് റയൽ മഡ്രിഡ്. 45 ദശലക്ഷം യൂറോക്കാണ് (ഏകദേശം 448 കോടി രൂപ) അർജന്റീനയിലെ മു​ൻനിര ഫുട്ബാൾ ക്ലബായ റിവർ​​േപ്ലറ്റിൽനിന്ന് മസ്റ്റാന്റുവോനോ മഡ്രിഡിലേക്ക് വിമാനം കയറുന്നത്.

    17കാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ അർജന്റീനയുടെ ഭാവിവാഗ്ദാനമായി പേരെടുത്ത താരമാണ്. ഒരു കോംപറ്റീറ്റിവ് ഗെയിമിൽ അർജന്റീനക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഫ്രാങ്കോ സ്വന്തമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന ചിലിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച മത്സരത്തിൽ അവസാന ഘട്ടത്തിൽ പകരക്കാരനായി കളത്തിലെത്തിയാണ് താരം പുതിയ ചരിത്രം കുറിച്ചത്.

    🚨 OFFICIAL: Franco Mastantuono joins Real Madrid from River Plate, 𝐝𝐞𝐚𝐥 𝐜𝐨𝐦𝐩𝐥𝐞𝐭𝐞𝐝 🤍🇦🇷

    $45m release clause paid in installments, six year deal for Mastantuono who turned down several proposals…

    …as his absolute 𝒅𝒓𝒆𝒂𝒎 was Real Madrid. 💭 pic.twitter.com/cQaKtWUTht

    — Fabrizio Romano (@FabrizioRomano)
    June 13, 2025

    ​മസ്റ്റാന്റുവോനോക്ക് 18 വയസ്സു തികയുന്ന ആഗസ്റ്റ് 14 മുതൽ റയലുമായുള്ള ആറു​ വർഷ​ത്തെ കരാർ പ്രാബല്യത്തിൽ വരും. ഈ സമ്മറിൽ സാന്റിയാഗോ ബെർണബ്യൂവിലെത്തുന്ന മൂന്നാമത്തെ താരമാണ് മസ്റ്റാന്റുവോനോ. ലിവർപൂളിൽനിന്ന് ട്രെന്റ് അലക്സാണ്ടർ ആർനോൾഡും ബോൺമൗത്തിൽനിന്ന് ഡീൻ ഹൂയിസണുമാണ് റയൽ സ്വന്തമാക്കിയ മറ്റു താരങ്ങൾ. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക് എന്നീ ബ്രസീലുകാർക്കൊപ്പം മറ്റൊരു തെക്കനമേരിക്കൻ പ്രതിഭ കൂടി റയലിന്റെ മുന്നണിയിൽ തേരുതെളിക്കാനെത്തുകയാണ്.

    Read Also:  കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ജ​യി​ച്ചാ​ൽ സു​ൽ​ത്താ​ന്മാ​ർ

    ടെന്നിസ് ഉപേക്ഷിച്ചാണ് മസ്റ്റാന്റുവോനോ ഫുട്ബാളിന്റെ വഴിയിലേക്ക് മാത്രമായി തിരിഞ്ഞത്. കുട്ടിയായിരിക്കേ തന്റെ കാറ്റഗറിയിൽ ​ദേശീയ തലത്തിൽ ആദ്യ പത്തിനുള്ളിലെത്തിയ ടെന്നിസ് താരമായിരുന്നു. ഒപ്പം, ഫുട്ബാൾ കോച്ചായിരുന്ന പിതാവ് പരിശീലിപ്പിച്ചിരുന്ന റിവർ ഡി അസൂൽ ക്ലബിൽ മൂന്നാം വയസ്സുമുതൽ പന്തുതട്ടിപ്പഠിക്കാനും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് റിവർ ​േപ്ലറ്റ് തങ്ങളുടെ അക്കാദമിയിലേക്ക് ഫ്രാങ്കോയെ ക്ഷണിക്കുന്നത്. എന്നാൽ, ആ ഓഫർ അവൻ നിരസിച്ചു. ടെന്നിസിൽ കരിയർ തുടരാനുള്ള കുടുംബത്തിന്റെ ആഗ്രഹമായിരുന്നു കാരണം. 11-ാം വയസ്സിൽ സെമന്റോ ക്ലബുമായി കരാറിലൊപ്പിട്ടു.

    Welcome to Real Madrid, Franco Mastantuono 🇦🇷 pic.twitter.com/1GCdTRJ6Mu

    — MadridistaTV (@madridistatvYT)
    June 13, 2025

    എന്നാൽ, 2019ൽ റിവർ ​േപ്ലറ്റിന്റെ ഓഫർ സ്വീകരിക്കാൻ മസ്റ്റാന്റുവോനോ തീരുമാനിച്ചു. 2023 വരെ റിവർ ​േപ്ലറ്റിന്റെ അക്കാദമിയിൽ കളിച്ചുതെളിഞ്ഞു. അടുത്ത സീസണിൽ സീനിയർ ടീമിൽ അംഗമാവുകയും ചെയ്തു. റിവർ ​േപ്ലറ്റിലെ മിടുക്ക് കണ്ടാണ് അർജന്റീന അണ്ടർ 17, അണ്ടർ 20 ടീമുകളിലും പിന്നാലെ സീനിയർ ടീമിലും ഇടം ലഭിച്ചത്. ഇടങ്കാലൻ മിഡ്ഫീൽഡറായ മസ്റ്റാന്റുവോനോ ​​േപ്ലമേക്കിങ് മിഡ്ഫീൽഡറായോ ഫോ​ർവേഡായോ ഒക്കെ കളം നിറയാൻ കഴിയുന്ന താരമാണ്. കരുത്തുറ്റ ഷോട്ടുകൾ ഉതിർക്കാനും കഴിയും. ഫ്രീകിക്കുകൾ വിജയകരമായി തൊടുക്കുന്നതിലും മിടുക്കനാണ്. 

    Read Also:  ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..?

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..?

    September 16, 2025

    യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ

    September 16, 2025

    മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

    September 16, 2025

    ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

    September 15, 2025

    ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില

    September 14, 2025

    ഡബ്ളടിച്ച് സുബിമെൻഡി; നോട്ടിങ്ഹാമിനെ തകർത്ത് ആഴ്സനൽ; നാളെ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി

    September 13, 2025
    Leave A Reply Cancel Reply

    Recent Posts
    • ‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’ September 16, 2025
    • ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..? September 16, 2025
    • ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം September 16, 2025
    • യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ September 16, 2025
    • ‘അങ്ങനെ നിയമമൊന്നുമില്ല’; പാക് താരങ്ങൾക്ക് കൈകൊടുക്കാത്തതിൽ വിശദീകരണവുമായി ബി.സി.സി.ഐ September 16, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’

    September 16, 2025

    ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..?

    September 16, 2025

    ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

    September 16, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.