ബ്വേനസ് എയ്റിസ്: ലയണൽ മെസ്സി ഇല്ലാതെയും ജയിക്കാമെന്ന് ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന തെളിയിച്ചെങ്കിലും 2026 ലോകകപ്പിൽ സൂപ്പർ താരം കളിക്കുമോയെന്നാണ് വലിയ ചോദ്യമായി ഉയരുന്നത്. നിലവിലെ ജേതാക്കളായ അർജന്റീന കഴിഞ്ഞ ദിവസം ബ്രസീലിനെ തകർത്ത് യോഗ്യത ഉറപ്പിച്ചിരുന്നു. തുടർച്ചയായ ആറാമത്തെ ടൂർണമെന്റിൽ കളിച്ച് മെസ്സി കിരീടം നിലനിർത്തുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ.
എന്ത് സംഭവിക്കുമെന്ന് കാണാം, ധാരാളം സമയമുണ്ടെന്നാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ മറുപടി. തീരുമാനം മെസ്സിക്ക് വിടണമെന്നും അദ്ദേഹം എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കുമെന്നും സ്കലോണി പറഞ്ഞു. ഖത്തറിൽ 2022ൽ ലോകകപ്പ് കിരീടം നേടിയ അർജന്റീനയെ നയിച്ച മെസ്സി പരിക്കിന്റെ പേരിൽ ഈ സീസണിൽ ഇന്റർ മിയാമി ടീമിൽനിന്ന് പലതവണ പുറത്തായിരുന്നു. മെസ്സി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് സഹതാരങ്ങൾക്ക്. മെസ്സിക്കൊപ്പം ടീം രണ്ടോ മൂന്നോ ഗോളുകൾകൂടി നേടുമെന്ന് ബ്രസീലിനെതിരെ ഗോൾ നേടിയ സ്ട്രൈക്കർ ജൂലിയൻ അൽവാരെസ് പറഞ്ഞു.
പത്താം തമ്പർ താരം കളിക്കുമ്പോഴാണ് ടീം ഏറ്റവും മികച്ചതാകുന്നതെന്ന് മിഡ്ഫീൽഡർ റോഡ്രിഗ്വോ ഡീപോൾ പറഞ്ഞു.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/TZJ32rg