ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് എഫ്.സി ഗോവ കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു.
20ാം മിനിറ്റിൽ ബ്രിസൻ ഫെർണാണ്ടസിലൂടെ ലീഡ് പിടിച്ച് ഗോവ. എന്നാൽ, മൂന്ന് മിനിറ്റ് പിന്നിടവെ സുഹൈൽ അഹ്മദ് ഭട്ട് ബഗാന് വേണ്ടി സമനില പിടിച്ചു. 1-1ൽ ആദ്യ പകുതി കലാശിച്ചു. രണ്ടാം പകുതിയിലായിരുന്നു ഗോവയുടെ രണ്ട് ഗോളുകൾ. 51ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു ഐകർ ഗുവാരോസെന.
58ാം മിനിറ്റിൽ ബോർജ ഹെരേരയും ഗോൾ നേടിയതോടെ ഗോവയുടെ ജയം ആധികാരികമായി. മുംബൈ സിറ്റി-ജാംഷഡ്പുർ രണ്ടാം സെമിയിലെ വിജയികളെ ശനിയാഴ്ചത്തെ ഫൈനലിൽ ഇവർ നേരിടും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
advertisement