സീരി എ യിൽ ഫോട്ടോ ഫിനിഷ്; ചാമ്പ്യൻമാരായി നാപ്പോളി
ഇറ്റാലിയൻ ലീഗായ സീരി എയിൽ കിരീടം ചൂടി നാപ്പോളി. കഴിഞ്ഞ ദിവസം നടന്ന നിർണായക പോരിൽ കഗിലാരിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് നാപ്പോളി ലീഗ് സ്വന്തമാക്കിയത്. 38 മത്സരങ്ങളിൽ നിന്ന് 82 പോയിന്റു്റുമാണ് നാപ്പോളി കിരീടമുറപ്പിച്ചത്.
സ്‌കോട്ട് മക്‌ടോമിനയ്, റൊമേലു ലുക്കാക്കൂ എന്നിവർ നാപ്പോളിക്കായി വലചലിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഇന്റർ മിലാനെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് നാപ്പോളി സിരീ എ ചാമ്പ്യൻമാരായത്.
സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മിലാൻ കോമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഇതോടെ 38 മത്സരങ്ങളിൽ നിന്ന് 24 വിജയവും ഒമ്പത് സമനിലയും അഞ്ച് തോൽവിയും ഉൾപ്പെടെ ഇന്റർ മിലാൻ 81 പോയിന്റുകൾ നേടി. അവസാന മത്സരത്തിലെ ജയത്തോടെ 24 വിജയവും 10 സമനിലയും നാല് തോൽവിയും ഉൾപ്പെടെ നാപ്പോളിക്ക് 82 പോയിന്റാണ് നേടാനായത്.
സീരി എയിൽ നാപ്പോളിയുടെ നാലാം കിരീടമാണിത്. 1987, 1990 സീസണുകളിൽ ഡീഗോ മറഡോണയുടെ മാന്ത്രികതയിൽ ആദ്യ രണ്ട് തവണ നാപ്പോളി സീരി എ ചാംപ്യന്മാരായി. എന്നാൽ മറഡോണ കളം വിട്ടതോടെ വീണ്ടുമൊരു സീരി എ കിരീടത്തിനായി നാപ്പോളിക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 2022-23 സീസണിൽ 33 വർഷത്തിന് ശേഷം നാപ്പോളി ഇറ്റാലിയൻ ഫുട്ബോളിന്റെ ചാമ്പ്യൻ പട്ടം അലങ്കരിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ വൻതകർച്ച നേരിട്ട നാപ്പോളി 10-ാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം നാപ്പോളി ഇറ്റാലിയൻ ലീഗ് നേടിയിരിക്കുകയാണ്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ