
ലണ്ടൻ: കളിയുടെ നിയമങ്ങൾ കൂടുതൽ കർശനമാക്കി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ. അനാവശ്യമായി പന്ത് കൈവശം വെക്കുന്ന ഗോൾ കീപ്പർമാരെ ലക്ഷ്യമിട്ടാണ് പുതിയ നടപടി.�
ഒരു ഗോൾകീപ്പർ എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വച്ചാൽ റഫറി എതിർ ടീമിന് ഒരു കോർണർ കിക്ക് അനുവദിക്കും. ഇതിന് മുൻപായി റഫറി ഗോൾകീപ്പർക്ക് കൈവിരലുകൾ ഉയർത്തി മുന്നറിയിപ്പ് നൽകും.
നേരത്തെ, ഗോൾ കീപ്പർമാർ ആറ് സെക്കൻഡിലധികം നേരം പന്ത് പിടിച്ചുനിന്നാൽ എതിർ ടീമിന് ഒരു ഇൻഡയറക്റ്റ് ഫ്രീ കിക്ക് ആണ് അനുവദിച്ചിരുന്നത്.
ഇത് കർശനമായി ഉപയോഗിക്കാത്തതിനെ തുടർന്ന് ഗോൾ കീപ്പർമാർ ദുരുപയോഗം തുടർന്നുവന്നിരുന്നു. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് വാർഷിക ജനറൽ ബോഡി നിമയം പരിഷ്കരിക്കാൻ തീരുമാനിച്ചത്.
അടുത്ത സീസണിലാവും പുതിയ നിയമം നിലവിൽ വരിക. ജൂൺ 15 മുതൽ ജൂലൈ 13 വരെ യു.എസ്.എയിൽ നടക്കുന്ന ഫിഫയുടെ ക്ലബ് ലോകകപ്പിൽ നിയമം നടപ്പാക്കിയേക്കും.
പ്രീമിയർ ലീഗ് 2 ഉൾപ്പെടെ മൂന്ന് വ്യത്യസ്ത ലീഗുകളിലായി 400-ലധികം മത്സരങ്ങളിൽ ഈ നിയമം പരീക്ഷിച്ചു. ഇവിടെയെല്ലാം വിജയകരമായതിനെ തുടർന്നാണ് പ്രധാന ലീഗുകളിലടക്കം ഈ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/sjmCwz8