
കൊച്ചി: ഐ.എസ്.എല്ലിൽ ജാംഷെഡ്പൂരിനെതിരായ മത്സരത്തിൽ വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ ഗോളിന് മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് 86ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.
35ാം മിനിറ്റിൽ കോറൂ സിങ് തിംഗുജമാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. പിന്നാലെ മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞു. എന്നാൽ, 86ാം മിനിറ്റിൽ എതിർതാരം ബോക്സിലേക്ക് തൊടുത്ത ഷോട്ട് പ്രതിരോധിക്കുന്നതിൽ ഡ്രിൻസിച്ചിന് പിഴച്ചു. പന്ത് കാലിൽ തട്ടി നേരെ വലയിലേക്ക്. ഇതോടെ സ്കോർ 1-1ന് സമനില.
അവസാന മിനിറ്റുകളിൽ ഗോളിനായി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/6aOfW5F