ലിവർപൂൾ ഇതിഹാസം ജോയി ജോൺസിന് വിട
ലണ്ടൻ: ലിവർപൂൾ പ്രതിരോധനിരയിലെ ഹീറോയായിരുന്ന ജോയി ജോൺസ് അന്തരിച്ചു. 70ാം വയസ്സായിരുന്നു. 1975-78 കാലഘട്ടത്തിലാണ് ജോൺസ് ലിവർപൂൾ ജഴ്സിയണിഞ്ഞത്. ടീമിനായി 72 മത്സരങ്ങൾ കളിച്ചു. രണ്ട് യൂറോപ്യൻ കപ്പ് കിരീടനേട്ടത്തിലും പങ്കാളിയായി. മാതൃരാജ്യമായ വെയ്ൽസിന് വേണ്ടി 72 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇറങ്ങി. റെക്സാം എ.എഫ്.സിയിലൂടെയായിരുന്നു തുടക്കം. ലിവർപൂൾ വിട്ട് റെക്സാമിൽ തിരിച്ചെത്തി പിന്നീട് ചെൽസിക്കുവേണ്ടി 78 മത്സരങ്ങളും കളിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ