ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ.
പ്രീ ക്വാർട്ടറിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബിന്റെ ജയം. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പാരീസുകാർ ബഹുദൂരം മുന്നിലായിരുന്നു. ജോവോ നെവെസ് ഇരട്ട ഗോളുമായി തിളങ്ങി. അഷ്റഫ് ഹക്കീമിയും വലകുലുക്കി. മയാമി താരം ടോമസ് അവിലസിന്റ വകയായിരുന്നു മറ്റൊരു ഗോൾ. പഴയകാല ക്ലബിനെതിരെ ആദ്യമായാണ് മെസ്സി കളിക്കാനിറങ്ങിയത്.
ബയേൺ മ്യൂണിക്ക്-ഫ്ലമെംഗോ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ പി.എസ്.ജി നേരിടുക.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
advertisement