ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോൾമഴ. എതിരില്ലാത്ത അര ഡസൻ ഗോളിന് മുഹമ്മദൻസ് എസ്.സിയെ തോൽപിച്ച ഇവർ സൂപ്പർകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. അലാവുദ്ദീൻ അജറായിയുടെ ഹാട്രിക്കാണ് മത്സരത്തിലെ പ്രധാന സവിശേഷത.
മൂന്നാം മിനിറ്റിൽതെന്ന മലയാളി താരം എം.എസ്. ജിതിനിലൂടെ ലീഡ് പിടിച്ചു നോർത്ത് ഈസ്റ്റ്. 18ാം മിനിറ്റിൽ അജറായിയും അക്കൗണ്ട് തുറന്നു. 42ാം മിനിറ്റിൽ നെസ്റ്റർ അൽബിയാഷും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി 3-0. രണ്ടാം പകുതിയിൽ അജറായിയുടെ (57) രണ്ടാം ഗോൾ പിറന്നു. 66ാം മിനിറ്റിൽ ഗില്ലർമോ ഫെർണാണ്ടസിന്റെ ഊഴം. കളി തീരാൻ നേരം അജറായി (90+3) ഹാട്രിക് തികച്ചു.
വെള്ളിയാഴ്ച മത്സരമില്ല. ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ, എഫ്.സി ഗോവ-പഞ്ചാബ് എഫ്.സി ക്വാർട്ടർ ഫൈനൽ നടക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ