Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഇന്ത്യൻ യുവതാരം സുമിത് ശർമ കേരള ബ്ലാസ്റ്റേഴ്‌സിൽ; സെറ്റ് പീസുകൾ ഗോളാക്കി മാറ്റാൻ മിടുക്കൻ, കരാർ മൂന്ന് വർഷം
    • മനുഷ്യപ്പറ്റുള്ള ലിവർപൂൾ മറക്കില്ല ജോട്ടയെ, ഭാര്യക്ക് 172 കോടി രൂപ നൽകും, മക്കളുടെ ചെലവുകൾ മുഴുവൻ ഏറ്റെടുക്കും
    • ആഴ്സണൽ താരം വേണ്ട, പകരം റയൽ സൂപ്പർതാരം മതിയെന്ന് ക്രിസ്റ്റ്യാനോ; അൽ നസ്റിലേക്ക് വരുമോ?
    • ‘മുസിയാല, നിനക്കുവേണ്ടി പ്രാർഥിക്കുന്നു…’; ജർമൻ താരത്തിന് മെസേജ് അയച്ച് ഡൊണ്ണരുമ്മ, മാസങ്ങൾ പുറത്തിരിക്കണം
    • തീപാറും…ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, July 7
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»മനുഷ്യപ്പറ്റുള്ള ലിവർപൂൾ മറക്കില്ല ജോട്ടയെ, ഭാര്യക്ക് 172 കോടി രൂപ നൽകും, മക്കളുടെ ചെലവുകൾ മുഴുവൻ ഏറ്റെടുക്കും
    Football

    മനുഷ്യപ്പറ്റുള്ള ലിവർപൂൾ മറക്കില്ല ജോട്ടയെ, ഭാര്യക്ക് 172 കോടി രൂപ നൽകും, മക്കളുടെ ചെലവുകൾ മുഴുവൻ ഏറ്റെടുക്കും

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadJuly 7, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    മനുഷ്യപ്പറ്റുള്ള ലിവർപൂൾ മറക്കില്ല ജോട്ടയെ, ഭാര്യക്ക് 172 കോടി രൂപ നൽകും, മക്കളുടെ ചെലവുകൾ മുഴുവൻ ഏറ്റെടുക്കും
    Share
    Facebook Twitter Telegram WhatsApp

    ലണ്ടൻ: തങ്ങളുടെ പ്രിയതാരത്തിന്റെ കുടുംബത്തെ അങ്ങനെയെങ്ങ് കൈവിട്ടു​ കളയാൻ ഒരുക്കമല്ല ലിവർപൂൾ ക്ലബ്. കാറപകടത്തിൽ മരിച്ച മുന്നേറ്റതാരം ഡിയഗോ ജോട്ടയുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള വഴികളിൽ കൈത്താങ്ങായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുണ്ടാകും. ​28കാരനുമായി ക്ലബ് ഒപ്പുവെച്ച കരാർ പ്രകാരമുള്ള തുക ജോട്ടയുടെ ഭാര്യ റൂത്ത് കാർഡോസോക്ക് നൽകുമെന്ന് ക്ലബ് അധികൃതരെ ഉദ്ധരിച്ച് ​നായ പോർചുഗീസ് ദിനപത്രമായ റെക്കോർഡ് റിപ്പോർട്ട് ചെയ്തു. മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ക്ലബ് വഹിക്കും.

    പോർചുഗീസുകാരനുമായി ലിവർപൂൾ അഞ്ചുവർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. അഞ്ചുവർഷത്തെ കരാറിൽ രണ്ടുവർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ചൊവ്വാഴ്ച ജോട്ടയുടെ ദാരുണ മരണം. ജോട്ടയും പോർചുഗലിലെ പ്രൊഫഷനൽ ഫുട്ബാൾ താരമായ സഹോദരൻ ആന്ദ്രേ സിൽവയും വടക്ക്‌ പടിഞ്ഞാറൻ സ്‌പെയ്‌നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ്‌ മരിച്ചത്‌. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു അപകടം. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ ടയർ പൊട്ടി നിയന്ത്രണംവിട്ട് തീപിടിക്കുകയായിരുന്നു.

    2022ലാണ് അഞ്ചുവർഷത്തെ കരാറിൽ ഡിയഗോയും ലിവർപൂളും ഒപ്പുവെച്ചത്. കരാർ പ്രകാരം ഒരു വർഷം പത്തു ദശലക്ഷം ഡോളറാണ് ക്ലബ് ജോട്ടക്ക് നൽകേണ്ടിയിരുന്നത്. രണ്ടു വർഷത്തേക്ക് 20 ​ദശലക്ഷം ഡോളർ. ഏകദേശം 172 കോടി രൂപയാണിത്. ഇത്രയും തുകയാണ് ലിവർപൂൾ തങ്ങളുടെ പ്രിയതാരത്തിന്റെ വിധവക്ക് നൽകുക.

    Read Also:  സോക്കർ ലീഗിൽ പൊരുതി എ.ഐ റോബോട്ടുകൾ; ‘വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസു’മായി ചൈനയെത്തുന്നു

    ഇതിനുപുറമെയാണ് മൂന്നു മക്കളുടെയും വിദ്യാഭ്യാസ ചെലവുകൾ പൂർണമായും ക്ലബ് ഏറ്റെടുക്കുന്നത്. ഇവർക്കായി പ്രത്യേക ഫണ്ടും ലിവർപൂൾ കരുതിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

    John Aldridge laid a floral tribute for Diogo Jota and his brother Andre Silva at Anfield today, on behalf of Forever Reds ❤️ pic.twitter.com/5AbEfohc2P

    — Liverpool FC (@LFC)
    July 7, 2025

    1996ല്‍ പോര്‍ട്ടോയിലായിരുന്നു ജോട്ടയുടെ ജനനം. പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സിസ്റ്റത്തിലൂടെയാണ് കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്‍ലറ്റിക്കോ മഡ്രിഡിന്റെ താരമായി. തൊട്ടടുത്ത വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ വോള്‍വര്‍ഹാംപ്ടണിന്റെ അണിയിലെത്തി. ലിവര്‍പൂൾ 2020ലാണ് താരത്തെ ആൻഫീൽഡിലെത്തിക്കുന്നത്. ക്ലബ്ബിനായി 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ ഡിയഗോ പോർചുഗൽ ദേശീയ ജഴ്സിയിൽ 49 മത്സരങ്ങൾ കളിച്ചു. ദേശീയ ടീമിനൊപ്പം രണ്ടുതവണ യുവേഫ നാഷൻസ് ലീഗ് കിരീട വിജയത്തിൽ പങ്കാളിയായി.

    ലിവർപൂളിന്റെ അണിയിൽ അനിവാര്യ സന്ദർഭങ്ങളിൽ അത്യുജ്വല പ്രകടനം പുറത്തെടുത്ത ജോട്ട നാലു കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയതിനുപുറമെ ഒരു തവണ എഫ്.എ കപ്പ് ജയത്തിലും രണ്ടു ഇ.എഫ്.എൽ കപ്പ് നേട്ടങ്ങളിലും ലിവർപൂളിന്റെ ഭാഗമായി.

    Just seen this on Facebook by James Connolly. Wow! 👏🏼 👏🏼 #DiogoJota pic.twitter.com/ZGfCVwBl9T

    — Paul Foster 💙 (@PaulFoz)
    July 7, 2025

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleആഴ്സണൽ താരം വേണ്ട, പകരം റയൽ സൂപ്പർതാരം മതിയെന്ന് ക്രിസ്റ്റ്യാനോ; അൽ നസ്റിലേക്ക് വരുമോ?
    Next Article ഇന്ത്യൻ യുവതാരം സുമിത് ശർമ കേരള ബ്ലാസ്റ്റേഴ്‌സിൽ; സെറ്റ് പീസുകൾ ഗോളാക്കി മാറ്റാൻ മിടുക്കൻ, കരാർ മൂന്ന് വർഷം

    Related Posts

    ഇന്ത്യൻ യുവതാരം സുമിത് ശർമ കേരള ബ്ലാസ്റ്റേഴ്‌സിൽ; സെറ്റ് പീസുകൾ ഗോളാക്കി മാറ്റാൻ മിടുക്കൻ, കരാർ മൂന്ന് വർഷം

    July 7, 2025

    ആഴ്സണൽ താരം വേണ്ട, പകരം റയൽ സൂപ്പർതാരം മതിയെന്ന് ക്രിസ്റ്റ്യാനോ; അൽ നസ്റിലേക്ക് വരുമോ?

    July 7, 2025

    ‘മുസിയാല, നിനക്കുവേണ്ടി പ്രാർഥിക്കുന്നു…’; ജർമൻ താരത്തിന് മെസേജ് അയച്ച് ഡൊണ്ണരുമ്മ, മാസങ്ങൾ പുറത്തിരിക്കണം

    July 7, 2025

    തീപാറും…ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്

    July 6, 2025

    ‘ഗോട്ട് മെസി’; തകർപ്പൻ സോളോ ഗോളുമായി ആരാധകരെ ഞെട്ടിച്ച് ഇതിഹാസം, ഇന്റർ മയാമിക്ക് ജയം -VIDEO

    July 6, 2025

    നാടകീയം ഇൻജുറി ടൈം, മൂന്നുഗോൾ, ഒരു ചുവപ്പ് കാർഡ്; ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ സെമിയിൽ

    July 6, 2025
    Latest

    ഇന്ത്യൻ യുവതാരം സുമിത് ശർമ കേരള ബ്ലാസ്റ്റേഴ്‌സിൽ; സെറ്റ് പീസുകൾ ഗോളാക്കി മാറ്റാൻ മിടുക്കൻ, കരാർ മൂന്ന് വർഷം

    July 7, 2025By Rizwan Abdul Rasheed

    കൊച്ചി: ഇന്ത്യയുടെ യുവ പ്രതിരോധതാരം സുമിത് ശർമയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മണിപ്പൂരിൽ നിന്നുള്ള 18കാരനായ സുമിത്തുമായി മൂന്നു വർഷത്തെ…

    മനുഷ്യപ്പറ്റുള്ള ലിവർപൂൾ മറക്കില്ല ജോട്ടയെ, ഭാര്യക്ക് 172 കോടി രൂപ നൽകും, മക്കളുടെ ചെലവുകൾ മുഴുവൻ ഏറ്റെടുക്കും

    July 7, 2025

    ആഴ്സണൽ താരം വേണ്ട, പകരം റയൽ സൂപ്പർതാരം മതിയെന്ന് ക്രിസ്റ്റ്യാനോ; അൽ നസ്റിലേക്ക് വരുമോ?

    July 7, 2025

    ‘മുസിയാല, നിനക്കുവേണ്ടി പ്രാർഥിക്കുന്നു…’; ജർമൻ താരത്തിന് മെസേജ് അയച്ച് ഡൊണ്ണരുമ്മ, മാസങ്ങൾ പുറത്തിരിക്കണം

    July 7, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.