ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് അരങ്ങേറുന്നത് വീറുറ്റ അങ്കങ്ങൾ. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി.എസ്.ജിയും സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഹൈലൈറ്റ്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത ഉസ്മാൻ ഡെംബലെ ഇല്ലാതെയാണ് പി.എസ്.ജി ഇന്ന് കളത്തിലിറങ്ങുന്നത്. മറ്റൊരു മത്സരത്തിൽ ജർമൻ ബുണ്ടസ് ലീഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് ഓക്ലന്‍റ് സിറ്റിയെ നേരിടും. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസും പോർച്ചുഗീസ് വമ്പൻമാരായ പോർട്ടോയും തമ്മിലാണ് മറ്റൊരു പോരാട്ടം. ബോട്ടാഫോഗോസും സെറ്റിൽ സൗണ്ടേർസും തമ്മിലുള്ള പോരാട്ടവും നടക്കും.

യൂ​റോ​പ്പിൽ നിന്ന് പന്ത്രണ്ട്, ആ​ഫ്രി​ക്ക​യും ഏ​ഷ്യ​യും നാ​ല് വീ​തം, തെ​ക്കെ അ​മേ​രി​ക്കയിൽ നിന്ന് ആ​റ്, വ​ട​ക്കെ-​മ​ധ്യ അ​മേ​രി​ക്കയിൽ നിന്ന് അ​ഞ്ച്, ഓ​ഷ്യാ​നയിൽ നിന്ന് ഒന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​തി​നി​ധ്യം. ഫൈ​ന​ൽ ജൂ​ലൈ 13 ന​ട​ക്കും. ഇം​ഗ്ലീ​ഷ് വ​മ്പ​ന്മാ​രാ‍യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ.

സമയക്രമം (ഇന്ത്യൻ സമയം)

ഗ്രൂപ്പ് – സി

ബയേൺ മ്യൂണിക്ക് vs ഓ​ക് ലാ​ൻ​ഡ് സി​റ്റി

(ഞായറാഴ്ച – രാത്രി – 09.30)

ഗ്രൂപ്പ് – ബി

പി.എസ്.ജി vs അത്ലറ്റിക്കോ മാഡ്രിഡ്

(തിങ്കളാഴ്ച പുലർച്ചെ – 12.30)

ഗ്രൂപ്പ് – എ

പാൽമിറാസ് vs പോർട്ടോ

(തിങ്കളാഴ്ച പുലർച്ചെ – 03.30)

ഗ്രൂപ്പ് – ബി

ബോട്ടാഫോഗോ vs സി​യാ​റ്റി​ൽ സൗ​ണ്ടേ​ഴ്‌​സ്

(തിങ്കളാഴ്ച പുലർച്ചെ – 07.30)

ഗ്രൂ​പ്പു​ക​ൾ

എ: ​പാ​ൽ​മി​റാ​സ്, എ​ഫ്‌.​സി പോ​ർ​ട്ടോ, അ​ൽ അ​ഹ്‌​ലി, ഇ​ന്റ​ർ മ​യാ​മി

ബി: ​പി.​എ​സ്.​ജി, അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്, ബോ​ട്ടാ​ഫോ​ഗോ, സി​യാ​റ്റി​ൽ സൗ​ണ്ടേ​ഴ്‌​സ്

സി: ​ബ​യേ​ൺ മ്യൂ​ണി​ക്, ഓ​ക് ലാ​ൻ​ഡ് സി​റ്റി, ബോ​ക്ക ജൂ​നി​യേ​ഴ്‌​സ്, ബെ​ൻ​ഫി​ക

ഡി: ​ചെ​ൽ​സി, ഫ്ല​മെം​ഗോ, എ​സ്പെ​റ​ൻ​സ് സ്‌​പോ​ർ​ടീ​വ് ഡി ​ടു​ണീ​സി, ക്ല​ബ് ലി​യോ​ൺ

ഇ: ​ഇ​ന്റ​ർ മി​ലാ​ൻ, റി​വ​ർ പ്ലേ​റ്റ്, ഉ​റാ​വ റെ​ഡ് ഡ​യ​മ​ണ്ട്‌​സ്, മോ​ണ്ടെ​റി

എ​ഫ്: ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട്, ഫ്ലു​മി​നെ​ൻ​സ്, ഉ​ൽ​സാ​ൻ, മ​മെ​ലോ​ഡി സ​ൺ​ഡൗ​ൺ​സ്

ജി: ​മാ​ഞ്ച​സ്റ്റ​ർ സി​റ്റി, യു​വ​ന്റ​സ്, വൈ​ഡാ​ഡ്, അ​ൽ ഐ​ൻ

എ​ച്ച്: റ​യ​ൽ മാ​ഡ്രി​ഡ്, അ​ൽ ഹി​ലാ​ൽ, പ​ച്ചൂ​ക്ക, സാ​ൽ​സ്ബ​ർ​ഗ്

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Leave a Comment