പേര് സച്ചിൻ, കൈയിലിരിപ്പ് സാക്ഷാൽ മെസ്സിയുടെ; മലപ്പുറത്തെ പത്തുവയസുകാരന്റെ ‘ഇടങ്കാലൻ വെടിച്ചില്ല്’ വൈറൽ -വിഡിയോ
മലപ്പുറം: പെരുമഴയത്ത് വെള്ളംകെട്ടി നിൽക്കുന്ന മൈതാനത്ത് ഇടങ്കാലുകൊണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മഴവില്ല് കണക്കെ ഷോട്ടുപായിച്ച് കുഞ്ഞുതാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരു കുഞ്ഞു ട്രൗസർ മാത്രമിട്ട് ലോകനിലവാരത്തിലുള്ള ഷോട്ടുപായിച്ചത് മലപ്പുറത്തുള്ള ഒരു പത്തുവയസുകാരനാണ്. വണ്ടൂർ പഞ്ചായത്തിലെ ശാന്തിനഗർ സ്വദേശിയും മുൻകാല ഫുട്ബാളറുമായ കുട്ടന്റെ മകൻ സച്ചിനാണ് ഈ കുഞ്ഞുതാരം.
ഒരു തമാശക്ക് കൂട്ടുകാരാരോ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സചിന്റെ ഷോട്ടും മലപ്പുറത്തിന്റെ ഫുട്ബാൾ മഹിമയും പങ്കുവെച്ചാണ് ഇത് ചർച്ചയാകുന്നത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ