ന്യൂജഴ്സി: ബ്രസീലിയൻ ടീമായ ഫ്ലുമിനൻസിനെ 2-0ന് തോൽപ്പിച്ച് ചെൽസി യുവേഫ ക്ലബ് ലോകകപ്പ് ഫൈനലിൽ കടന്നു. ബ്രസീലിയന്‍ യുവസ്‌ട്രൈക്കര്‍ ജാവോ പെഡ്രോയുടെ ഇരട്ടഗോളിന്‍റെ കരുത്തിലാണ് ചെൽസിയുടെ ജയം. 18, 56 മിനിറ്റുകളിലായിരുന്നു പെഡ്രോയുടെ ഗോൾ. ഇന്ന് രാത്രിയിലെ റയൽ മഡ്രിഡ്-പി.എസ്.ജി രണ്ടാം സെമിഫൈനലിലെ ജേതാക്കളെയാണ് ഫൈനലിൽ ചെൽസി നേരിടുക.
18ാം മിനിറ്റിൽ മികച്ചൊരു നീക്കത്തിലൂടെയാണ് പെഡ്രോ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ എൻസോ ഫെർണാണ്ടസിനൊപ്പം നടത്തിയ നീക്കവും പെഡ്രോ ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. മത്സരത്തിലുടനീളം മികവ് കാട്ടിയ ചെൽസിക്ക് വെല്ലുവിളിയുയർത്താൻ ഫ്ലുമിനൻസിന് സാധിച്ചില്ല.
പ്രീക്വാർട്ടറിൽ ബെൻഫിക്കയെയും ക്വാർട്ടറിൽ പാൽമിറാസിനെയും തോൽപ്പിച്ചാണ് ചെൽസി സെമിയിലേക്ക് മുന്നേറിയത്. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ