ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി ഫൈനലിൽ ആഴ്സനലിലെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി പി.എസ്.ജി. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സ്ട്രൈക്കർ ഒസ്മാനെ ഡെംബലെയാണ് പി.എസ്.ജിയുടെ വിജയഗോൾ നേടുന്നത്.
മത്സരം തുടങ്ങി നാലാം മിനിറ്റിൽ നേടിയ ഒരറ്റ ഗോളിന്റെ ബലത്തിലാണ് പി.എസ്.ജി എവേ ആദ്യ പാദം ജയിച്ച് കയറിയത്. ഗോൾ തിരിച്ചടിക്കാനുള്ള ആഴ്സനൽ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സെറ്റ് പീസിലൂടെ മൈക്കൽ മെറീനോയുടെ ആഴ്സനൽ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിളിച്ചു. ലീഡുയർത്താനുള്ള പി.എസ്.ജി ശ്രമങ്ങളേറെ കണ്ടെങ്കിലും വിജയം ഒരുഗോളിൽ ഒതുങ്ങി. രണ്ടാം പാദം മെയ് എട്ടിന് പാരീസിൽ നടക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
advertisement