
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചർ നറുക്കെടുപ്പ് നടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂളും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും തമ്മിലാണ് ക്ലാസിക് പോരാട്ടം.
നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് നാട്ടുകാരായ അത്‍ലറ്റികോ മഡ്രിഡാണ് എതിരാളികൾ. ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കും ബയർ ലെവർകുസനും നേർക്കുനേർ വരും. ആദ്യപാദ മത്സരങ്ങൾ മാർച്ച് നാലിന് തുടങ്ങും. ജർമനിയിലെ മ്യൂണിക്കിലാണ് ഇക്കുറി ഫൈനൽ.
പ്രീക്വാർട്ടർ ലൈനപ്പ്
പി.എസ്.ജി vs ലിവർപൂൾ
ക്ലബ് ബ്രൂഷ് vs ആസ്റ്റൻ വില്ല
റയൽ മഡ്രിഡ് vs അത്‍ലറ്റികോ മഡ്രിഡ്
പി.എസ്.വി vs ആഴ്സനൽ
ബെൻഫിക vs ബാഴ്‌സലോണ
ബൊറൂസിയ ഡോർട്ട്മുണ്ട് vs ലില്ലെ
ബയേൺ മ്യൂണിക് vs ബയർ ലെവർകുസൻ
ഫെയ്‌നൂർദ് vs ഇന്റർ മിലാൻ
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/OLlaSXs