കോൺകാഫ് ചാമ്പ്യൻസ് കപ്പ് കിരീടത്തിനായി ഇതിഹാസതാരം ലയണൽ മെസി ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും തോറ്റതോടെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ അസ്തമിച്ചത്. ആദ്യപാദ സെമിയിൽ 2-0ത്തിനായി ഇന്റർമയാമി തോറ്റത്.
വാൻകോവർ വൈറ്റ്കാപ്സിനെതിരെയായിരുന്നു മെസിപടയുടെ പോരാട്ടം. പോസിറ്റീവായ അറ്റാക്കിങ് ഫുട്ബാളാണ് മത്സരത്തിൽ വാൻകോവർ കളിച്ചത്. രണ്ടാം പകുതിയിലാണ് ടീമിന്റെ രണ്ട് ഗോളുകളും പിറന്നത്. ഇതാദ്യമായാണ് വാൻകോവർ ടൂർണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്.
സെമിയുടെ ആദ്യപാദത്തിൽ 2-0ത്തിന് തോറ്റ ഇന്റർമയാമിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ജോർദി ആൽബയുടെ ഗോളിൽ ഒമ്പതാം മിനിറ്റിൽ തന്നെ ഇന്റർമയാമി മുന്നിലെത്തിയത്. 51ാം മിനിറ്റിൽ ബ്രിയാൻ വൈറ്റിലൂടെ സമനില പിടിച്ച വാൻകോവർ പെഡ്രോ വിറ്റിലൂടെ 53ാം മിനിറ്റിൽ ടീം ലീഡെടുക്കുകയും ചെയ്തു. 71ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൽറ്ററിലൂശട വാൻകോവർ പട്ടിക പൂർത്തിയാക്കി.
ഇന്റർമയാമിക്കായി അവസരങ്ങൾ തുറന്നെടുക്കാനും ഗോളുകൾ നേടാനും സൂപ്പർതാരം ലയണൽ മെസിക്കും കഴിഞ്ഞില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ