
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തി കോവളം ഫുട്ബാൾ ക്ലബ്. ആദ്യപകുതിയിൽ ഗോളുകളൊന്നും നേടാതെ പിരിഞ്ഞ ടീമുകൾ രണ്ടാം പകുതിയിലാണ് സ്കോർ ചെയ്തത്. 64ാം മിനിറ്റിൽ കോവളം ഫോർവേഡ് ഷാഹിർ അക്കൗണ്ട് തുറന്നു.
പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സൽ 79ാം മിനിറ്റിൽ ലഭിച്ച പന്ത് കോവളം ഗോൾ കീപ്പർ മുനിഷ് പ്രശാന്തിനെ മറികടത്തി ഗോളാക്കിയതോടെ 1-1. 90ാംമിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയതോടെ ഗോൾ 2-1 ആയി. കോവളത്തിന്റെ നിരവധി ഗോൾശ്രമങ്ങളെ കേരള ഗോൾകീപ്പർ മുഹമ്മദ് ജസീം സേവ് ചെയ്തതെങ്കിലും അവസരങ്ങൾ മുതലാക്കാൻ കഴിയാഞ്ഞതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/wuarpVR