റിയാദ്: ഗ്രാൻഡ്-റയാൻ കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബാളിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കും. വൈകീട്ട് ആറ് മുതൽ രാത്രി 12 വരെ റിയാദിലെ ദിറാബിലുള്ള ദുറത്ത് മലാബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ക്ലബ് മത്സരത്തിൽ ഗ്ലൗബ് ലൊജസ്റ്റിക്സ് റിയൽ കേരള, ഷിനു കാർ മെയിൻറനൻസ് സുലൈ എഫ്.സിയേയും ഫ്രിസ് ഫോം ഫോർടെക് ലാന്റേൺ എഫ്.സി, എസ്.ബി ഗ്രൂപ്പ് പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെയും എതിരിടും.
കെ.എം.സി.സി ജില്ലാതല മത്സരത്തിൽ ഇന്ത്യൻ ബ്രീസ് റസ്റ്റാറൻറ് തൃശൂർ, പാരഗൺ കോഴിക്കോടിനെയും എറണാകുളം ജില്ല കെ.എം.സി.സി, ആലപ്പുഴ ജില്ല കെ.എം.സി.സിയെയും പാലക്കാട് ജില്ല കെ.എം.സി.സി, സുൽഫെക്സ് കാസർകോടിനേയും നേരിടും. രണ്ട് മാസം നീണ്ടുനിൽക്കുന്ന ഫുട്ബൾ ടൂർണമെൻറിന് കഴിഞ്ഞയാഴ്ചയാണ് തുടക്കം കുറിച്ചത്. അയ്യായിരത്തോളം ആളുകൾക്ക് കളി കാണാനുള്ള സൗകര്യം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ