
ഐസോൾ: ഐ ലീഗ് ഫുട്ബാളിൽ ഗോകുലം കേരളക്ക് തകർപ്പൻ ജയം. മിസോറം സംഘമായ ഐസോൾ എഫ്.സിയെ അവരുടെ മണ്ണിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. ജയത്തോടെ ഗോകുലം 16 മത്സരങ്ങളിൽ 25 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി.
17ാം മിനിറ്റിൽ സാമുവൽ ലാൽമാൻപുയയിലൂടെ ഐസോൾ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിലായിരുന്നു മലബാറിയൻസിന്റെ മറുപടികൾ. 49ാം മിനിറ്റിൽ സിനിസ സ്റ്റാനിസാവിച് സമനില പിടിച്ചു. മത്സരം സമനിലയിലാവുമെന്നുറപ്പിച്ചിരിക്കെ അവസാന വിസിലിന് നിമിഷങ്ങൾ മുമ്പായിരുന്നു താബിസോ ബ്രൗൺ (90+5) വക ഗോകുലത്തിന് വിജയഗോൾ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/vgdFHVx