
കോഴിക്കോട്: അവസാനമായി നടന്ന എവേ മത്സരത്തിൽ ഐസ്വാൾ എഫ്.സിക്കെതിരെയുള്ള ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഐ ലീഗിൽ ഗോകുലം കേരള തിങ്കളാഴ്ച ഷില്ലോങ് ലജോങ്ങിനെ എതിരിടും. ജനറൽ ട്രാൻസ്ഫറിലൂടെ ലഭിച്ച മികച്ച രണ്ട് വിദേശതാരങ്ങളായ സിൻസക്കും ബ്രൗണിനും പുറമെ അബെല്ലെ ഡോയും അഡമ നിയാനെയും ഏറെ േഫാമിലായതോടെ തുടർച്ചയായ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഗോകുലം. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ തിങ്കളാഴ്ച കളത്തിലിറങ്ങുന്നതും ഇതേ ആത്മവിശ്വാസത്തിലാണ്. തുടർച്ചയായ രണ്ടാം ജയമായിരുന്നു ഗോകുലം നേടിയത്. ജയത്തോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തിയ മലബാറിയൻസിന് ഷില്ലോങ്ങിനെതിരെയും ജയിക്കുകയാണെങ്കിൽ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്താം.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/J6x5UDE