
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിൽ വീണ്ടും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ മുത്തം. സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് പോയന്റ് പട്ടികയിൽ ചാമ്പ്യന്മാരായത്. 22 മത്സരങ്ങൾ പൂർത്തിയാക്കി ബഗാൻ 52 പോയന്റിലെത്തി.
മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുള്ള രണ്ടാംസ്ഥാനക്കാരായ എഫ്.സി ഗോവക്ക് 42 പോയന്റേയുള്ളൂ.ഒഡിഷക്കെതിരായ മത്സരം സമനിലയിലേക്ക് നീങ്ങവെ ഇൻജുറി ടൈമിൽ ദിമിത്രി പെട്രാറ്റോസാണ് (90+3) വിജയ ഗോൾ കുറിച്ചത്. 83ാം മിനിറ്റിൽ ഡിഫൻഡർ മുർതദ ഫാൽ ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയിരുന്നു ഒഡിഷ. ബഗാൻ നേരത്തേതന്നെ നേരിട്ട് സെമി ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/1EIzpcN