Close Menu
    Facebook X (Twitter) Instagram
    Tuesday, September 16
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»‘ഈ അധ്യായം കഴിഞ്ഞു, കഥ തുടരും’; ക്രിസ്റ്റ്യാനോ അൽ-നസ്ർ വിടുമോ? സോഷ്യൽ മീഡിയ കുറിപ്പുമായി താരം
    Football

    ‘ഈ അധ്യായം കഴിഞ്ഞു, കഥ തുടരും’; ക്രിസ്റ്റ്യാനോ അൽ-നസ്ർ വിടുമോ? സോഷ്യൽ മീഡിയ കുറിപ്പുമായി താരം

    RizwanBy RizwanMay 27, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ‘ഈ അധ്യായം കഴിഞ്ഞു, കഥ തുടരും’; ക്രിസ്റ്റ്യാനോ അൽ-നസ്ർ വിടുമോ? സോഷ്യൽ മീഡിയ കുറിപ്പുമായി താരം
    Share
    Facebook Twitter LinkedIn Pinterest Email

    സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നത്. ‘ഈ അധ്യായം പൂർത്തിയായി. കഥയോ? തുടർന്നുകൊണ്ടേയിരിക്കുന്നു. എല്ലാവർക്കും നന്ദി’ -അൽ-നസ്ർ ജഴ്സിയിലുള്ള ഫോട്ടോക്കൊപ്പം താരം പോസ്റ്റ് ചെയ്തു.

    സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ നൽകി 40കാരനായ താരത്തിന്‍റെ പോസ്റ്റ്. സൗദി പ്രോ ലീഗിൽ 24 ഗോളോടെ ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ. അൽ-നസ്റിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റിന്റെ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു.

    This chapter is over.The story? Still being written.Grateful to all. pic.twitter.com/Vuvl5siEB3

    — Cristiano Ronaldo (@Cristiano)
    May 26, 2025

    മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022ലാണ് ക്രിസ്റ്റ്യാനോ അൽ-നസറിൽ ചേർന്നത്. കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ താരം നൽകിയത്. അല്‍-നസ്റിനായി 111 തവണ ഇറങ്ങിയ താരം 99 ഗോളുകൾ നേടി. പക്ഷേ, പറയത്തക്ക കിരീടനേട്ടം ഒന്നുമില്ലാതെയാണ് അല്‍-നസ്ര്‍ കാലം അവസാനിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചെങ്കിലും അൽ-ഫത്താക്കെതിരെ അൽ-നസ്ർ 3-2ന് തോറ്റിരുന്നു. പിന്നാലെയാണ് താരത്തിന്‍റെ സമൂഹമാധ്യമ പോസ്റ്റ്. 

    Read Also:  ഡബ്ളടിച്ച് സുബിമെൻഡി; നോട്ടിങ്ഹാമിനെ തകർത്ത് ആഴ്സനൽ; നാളെ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി

    ഏത് ക്ലബ്ബിലേക്കാവും ഇനി ക്രിസ്റ്റ്യാനോ എത്തുകയെന്ന ചർച്ചകൾ തകൃതിയാണ്. ജൂൺ 14 മുതൽ യു.എസില്‍ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പിൽ ക്രിസ്റ്റ്യാനോ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ സൂചനകൾ നൽകിയിരുന്നു. അൽ-നസ്ർ ലോകകപ്പിന് യോഗ്യത നേടാത്ത സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ എങ്ങനെ പങ്കെടുക്കുമെന്ന് ചോദ്യമുയർന്നിരുന്നു. ഇതോടെ, താരം അൽ-നസ്ർ വിടുകയാണെന്ന അഭ്യൂഹവും ശക്തമായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ 10 വരെ പ്രത്യേക ട്രാന്‍സ്ഫര്‍ വിന്‍ഡോയും ഫിഫ തുറന്നിട്ടുണ്ട്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ

    September 16, 2025

    മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

    September 16, 2025

    ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

    September 15, 2025

    ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില

    September 14, 2025

    ഡബ്ളടിച്ച് സുബിമെൻഡി; നോട്ടിങ്ഹാമിനെ തകർത്ത് ആഴ്സനൽ; നാളെ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി

    September 13, 2025

    ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

    September 13, 2025
    Leave A Reply Cancel Reply

    Recent Posts
    • ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം September 16, 2025
    • യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ September 16, 2025
    • ‘അങ്ങനെ നിയമമൊന്നുമില്ല’; പാക് താരങ്ങൾക്ക് കൈകൊടുക്കാത്തതിൽ വിശദീകരണവുമായി ബി.സി.സി.ഐ September 16, 2025
    • അറബിക്കളി‍യിൽ യു.എ.ഇ; ഒമാനെതിരെ 42 റൺസ് ജയം September 16, 2025
    • മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം September 16, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

    September 16, 2025

    യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ

    September 16, 2025

    ‘അങ്ങനെ നിയമമൊന്നുമില്ല’; പാക് താരങ്ങൾക്ക് കൈകൊടുക്കാത്തതിൽ വിശദീകരണവുമായി ബി.സി.സി.ഐ

    September 16, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.