Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»അർജന്റീനയോടുള്ള തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ
    Football

    അർജന്റീനയോടുള്ള തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 29, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    അർജന്റീനയോടുള്ള തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ
    Share
    Facebook Twitter Telegram WhatsApp

    സാവോ പോളോ: അർജന്റീനയോടുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ ഫുട്ബാൾ ടീം. ഡോറിവൽ ജൂനിയറി​നേയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന 4-1ന് ബ്രസീലിനെ തോൽപിച്ചിരുന്നു.

    ഡോറിവെൽ ഇനി മുതൽ ബ്രസീൽ പരിശീലകനായി തുടരില്ലെന്ന് ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. ടീമിനായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദിയറിയിക്കുകയാണ്. പ്രൊഫഷണൽ ജീവിതത്തിൽ അദ്ദേഹത്തിന് വിജയമുണ്ടാവാൻ ആശംസകൾ നേരുന്നു. ഡോറിവെല്ലിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.

    അർജന്റീനക്കെതിരായ മത്സരത്തിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡോറിവെൽ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച ഡോറിവെല്ലും ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്.

    16 മത്സരങ്ങളാണ് ഡോറിവെല്ലിന് കീഴിൽ ബ്രസീൽ കളിച്ചത്. ഇതിൽ ഏഴ് ജയങ്ങളും എഴ് സമനിലകളും രണ്ട് തോൽവികളും ഉൾപ്പെടുന്നു. അടുത്ത വർഷം നടക്കുന്ന ഫുട്ബാൾ ലോകകപ്പിൽ സ്ഥാനമുറപ്പിക്കാൻ ബ്രസീലിന് ഇതുവരെ സാധിച്ചിട്ടില്ല.

    Read Also:  പുതു ചരിത്രമെഴുതി അൽഹിലാൽ; ക്ലബ് ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ആദ്യ അറബ്, ഏഷ്യൻ ടീം, ഗ്രൂപ് ചാമ്പ്യന്മാരായി റയലും മുന്നോട്ട്

    അതേസമയം, പരിശീലനകാലയളവിൽ ഒരിക്കൽ പോലും നെയ്മറിന്റെ സേവനം ഡോറിവെല്ലിന് ലഭ്യമായിട്ടില്ല. 2022 ലോകകപ്പിൽ​ ക്രൊയേഷ്യയോട് ​തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് ടിറ്റെയെമാറ്റി ബ്രസീൽ പുതിയ പരിശീലകനെ കൊണ്ടു വന്നത്. ഫ്ലാമിൻഗോ ക്ലബിന് വേണ്ടി ബ്രസീലിയൻ കപ്പ്, കോപ ലിബറേറ്റഡോറസ് എന്നിവയിലെ വിജയമാണ് അദ്ദേഹത്തിലേക്ക് ബ്രസീലിയൻ ടീമിലേക്ക് എത്തിച്ചത്.

    ഡോറിവെല്ലിന് കീഴിൽ ഇംഗ്ലണ്ടിനെതിരായ സൗഹൃദമത്സരത്തിൽ 1-0ത്തിന്റെ ജയം നേടിയ ബ്രസീൽ സ്​പെയിനിനെ 3-3ന് സമനിലയിൽ പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ടീമിന് കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല.

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/JWvIDjh

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ ഡോറിവൽ ജൂനിയറെ പുറത്താക്കി!
    Next Article ഐ.എസ്.എൽ; പ്ലേ ഓഫിൽ കിക്കോഫ്

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.