
കേരള ബ്ലാസ്റ്റേഴ്സ് ടീം തിങ്കളാഴ്ച കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനത്തിൽ –ബൈജു കൊടുവള്ളി
ഹൈദരാബാദ്: കളിയും ആരാധകരും കൈവിട്ട് സീസണിൽ നാണംകെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം. ഐ.എസ്.എൽ ഗ്രൂപ് ഘട്ടത്തിലെ ഏറ്റവും ഒടുവിലെ പോരാട്ടത്തിൽ േപ്ലഓഫ് സാധ്യതകൾ അടഞ്ഞ അധ്യായമായ ഹൈദരാബാദാണ് എതിരാളികൾ. 23കളികളിൽ 17 പോയിന്റുമായി ഹൈദരാബാദ് അവസാനക്കാരിൽ രണ്ടാമതാണ്. 28 പോയിന്റുള്ള മഞ്ഞപ്പട ഒമ്പതാമതും. ഇരുവരും തമ്മിലെ ആദ്യ അങ്കം ഹൈദരാബാദ് ജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം.
അതേ സമയം, അവസാന മൂന്ന് കളികളിൽ ഒരിക്കൽ പോലും ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ ടീമിനായിട്ടില്ല. ബഗാൻ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് തോൽപിച്ചുവിട്ട ടീം പിന്നീട് ഗോവയോട് ഏകപക്ഷീയമായ രണ്ടു ഗോളിനും വീണു. ജംഷഡ്പൂരിനെതിരെ ഒരാഴ്ച മുമ്പ് സ്വന്തം തട്ടകത്തിൽ സമനില വഴങ്ങുകയും ചെയ്തു. ഹൈദരാബാദിനെ വീഴ്ത്തി സീസൺ വിജയത്തോടെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/APc6mDL