Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»അനസ് എടത്തൊടികയുടെ ജോലി അപേക്ഷ: മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം, അവസാന തീയതിക്ക് മുമ്പെ താരം അപേക്ഷ നൽകിയതായി രേഖകൾ
    Football

    അനസ് എടത്തൊടികയുടെ ജോലി അപേക്ഷ: മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം, അവസാന തീയതിക്ക് മുമ്പെ താരം അപേക്ഷ നൽകിയതായി രേഖകൾ

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadMarch 14, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ വാദം കള്ളമെന്ന് രേഖകൾ. നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് മന്ത്രി ഈ വാദം ഉയർത്തിയത്.

    ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്തവർക്കുവരെ ജോലി കൊടുത്തിട്ടും ഇന്ത്യൻ ഫുട്ബാൾ ടീമിനായി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത അനസ് എടത്തൊടിക പോലെയുള്ള താരങ്ങൾക്ക് നിയമനം നൽകാത്തത് എന്താണെന്നായിരുന്നു എം.എൽ.എയുടെ ചോദ്യം. അനസ് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും അതിനാലാണ് നിയമനം കിട്ടാതിരുന്നതെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ജോലിക്കായി സർക്കാർ സമയപരിധി നിശ്ചയിച്ച സമയത്ത് അനസിന്‍റെ അപേക്ഷ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം മറ്റൊരു ജോലിയിൽ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ വാദം തെറ്റാണെന്നാണ് സർക്കാർ ഉത്തരവിന്‍റെയും അനസിന്‍റെ അപേക്ഷയുടെയും രേഖകൾ പറയുന്നത്.

    2021 മേയ് 25ലെ പി.എസ്.സി ഉത്തരവിൽ പ്രഗത്ഭ കായിക താരങ്ങൾക്ക് നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19ലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ നൽകേണ്ട തീയതി ജൂൺ 15 വരെയായിരുന്നു. ജൂൺ 14നാണ് അനസ് സ്പോർട്സ് കൗൺസിലിലേക്ക് അപേക്ഷ നൽകിയത്.� �

    Read Also:  പുതു ചരിത്രമെഴുതി അൽഹിലാൽ; ക്ലബ് ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ആദ്യ അറബ്, ഏഷ്യൻ ടീം, ഗ്രൂപ് ചാമ്പ്യന്മാരായി റയലും മുന്നോട്ട്

    2021 ജൂ​ൺ 14ന് ​അ​ന​സ് എ​ട​ത്തൊ​ടി​ക ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ കോ​പ്പി, ജൂ​ൺ 15 അ​വ​സാ​ന തീ​യ​തി​യാ​യി അ​റി​യി​ച്ചു​ള്ള ഉ​ത്ത​ര​വ്

    ഫുട്ബാളിലെ രാജ്യാന്തര പ്രതിഭയായിട്ടും ലോകകപ്പ്, ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് തുടങ്ങിയവയിൽ മത്സരിച്ചവർക്ക് മാത്രമേ ജോലിക്ക് അർഹതയുള്ളൂവെന്ന മാനദണ്ഡം പറഞ്ഞാണ് അനസിന് ഇതുവരെ നിയമനം നൽകാതിരുന്നത്. അതിനിടെ, സ്പോർട്ട്സ് ക്വോട്ട നിയമനത്തിനുള്ള ഇനമായി അംഗീകരിക്കാത്ത ബോഡി ബിൽഡിങ് താരങ്ങൾക്ക് ചട്ടം മറികടന്ന് പൊലീസിൽ നേരിട്ട് നിയമനം നൽകാനുള്ള തീരുമാനം വന്നതോടെ അനസിന്‍റെ നിയമനം വീണ്ടും ചർച്ചയായി.

    2020 ഡിസംബർ 27ന് നിയമനം നിഷേധിച്ച് ആഭ്യന്തരവകുപ്പ് അനസിന് നൽകിയ മറുപടിയിൽ കായികരംഗത്ത് സജീവമായി നിൽക്കുന്നവരെയും 25 വയസ്സിൽ കുറവുള്ളവരെയുമാണ് പൊലീസിൽ സ്പോർട്സ് ക്വോട്ടയിൽ നിയമിക്കുന്നതെന്നും അനസിന് 31 വയസ്സ് പൂർത്തിയായതിനാൽ ഹവിൽദാർ തസ്തികയിൽ പോലും നിയമനം നൽകാനാവില്ലെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ, 39 വയസ്സായ 1986ൽ ജനിച്ച ബോഡി ബിൽഡിങ് താരം ചിത്തരേഷ് നടേശന്‍റെ നിയമനത്തിന് ഈ മാനദണ്ഡം ബാധകമായില്ല.�

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/SCIw3q8

    Read Also:  എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Article‘കള്ളത്തര​ത്തോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ല’, ആൽവാരസി​ന്റെ പെനാൽറ്റി കിക്ക് അനുവദിക്കാതിരുന്നതിൽ രോഷവുമായി അത്‍ലറ്റി​കോ ആരാധകർ
    Next Article ബ്രൂണോക്ക് ഹാട്രിക്; തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.