Close Menu
    Facebook X (Twitter) Instagram
    Tuesday, September 16
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്
    Football

    അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്

    RizwanBy RizwanMay 23, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! 
അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്
    Share
    Facebook Twitter LinkedIn Pinterest Email

    മാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലനത്തിനെത്തുന്ന ബ്രാൻഡൺ വില്യംസ് (ഫയൽ ചിത്രം)

    ലണ്ടൻ: അടുത്തിരിക്കുന്ന സഹയാത്രികയെ അമ്പരപ്പിക്കാനായി മണിക്കൂറിൽ 161 കിലോമീറ്ററിൽ കാറോടിച്ചതിന് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധനിരയിലെ ഭാവിതാരമായി അറിയപ്പെട്ടിരുന്ന ബ്രാൻഡൺ വില്യംസാണ് അതിവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് 14 മാസം തടവിന് ശിക്ഷിക്കപ്പെട്ടത്.

    24കാരനായ വില്യംസ് തന്റെ ഓഡി എ​​ ത്രീ കാർ അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയത് 2023 ആഗസ്റ്റ് 20നായിരുന്നു. ചെഷയറിലെ ഹാൻഡ്ഫോർത്തിൽ വില്യംസ് ഓടിച്ച വാഹനം അമിതവേഗം കാരണം നിയ​ന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ഫോർഡ് ഫിയസ്റ്റ കാറുമായി കൂട്ടിയിടിച്ചു. ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവരുടെ മൊഴികളും കണക്കിലെടുത്താണ് ചെസ്റ്റർ ക്രൗൺ കോടതി താരത്തിനെതിരെ വിധി പുറപ്പെടുവിച്ചത്. വില്യംസിന് അപകടത്തിൽ സാരമല്ലാത്ത പരിക്കുകൾ പറ്റിയിരുന്നു.

    Ex United left-back Brandon Williams has been spared prison after driving at almost 100mph and crashing his Audi A3 near Wilmslow

    He’s currently without a club and back in training hoping to earn a contract this summer, the court was told 👀

    Will he get back to the top? pic.twitter.com/w1M7tnHsn7

    — ΛROUND THE GROUNDS (@ArndTheGrnds)
    May 23, 2025

    ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്ന വാഹനമാണ് താൻ ഓടിച്ചതെന്ന് താരം മൊഴി നൽകിയിട്ടുണ്ട്. തന്റെ അടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന സ്ത്രീയെ അതിശയിപ്പിക്കുന്നതിനായി നടത്തിയ ‘ഷോ ഓഫ്’ ആയിരുന്നു അമിതവേഗത്തിലുള്ള കാറോട്ടമെന്നും വില്യംസ് പൊലീസിനുമുമ്പാകെ സമ്മതിച്ചു. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തില്ലെന്നത് ആശ്വാസമായെന്ന് പ്രൊസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.

    Read Also:  അമേരിക്കയിലും കാണാം മൊറോക്കോ ഡാൻസ്; ആഫ്രിക്കയിൽ നിന്നും ലോകകപ്പ് യോഗ്യത ഉറപ്പിച്ച ആദ്യ സംഘമായി ‘അറ്റ്ലസ് ലയൺസ്’

    2008ൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ അരങ്ങേറിയ ബ്രാൻഡൺ 2019ലാണ് സീനിയർ ടീമിൽ അംഗമാകുന്നത്. ഫുൾബാക്ക് പൊസിഷനിൽ കളിക്കുന്ന വില്യംസിനെ പ്രതിവർഷം 34 ലക്ഷം പൗണ്ട് (40 കോടി രൂപ) പ്രതിഫലത്തിലാണ് യുനൈറ്റഡ് ടീമിലെടുത്തത്. 2020ൽ താരവുമായി നാലു വർഷത്തെ കരാറിൽ ഒപ്പിട്ടെങ്കിലും അടുത്ത വർഷം വായ്പാടിസ്ഥാനത്തിൽ നോർവിച്ച് സിറ്റിക്ക് കൈമാറി. തുടർന്ന് 2023ൽ ഇപ്സ്‍വിച്ച് ടൗണിനും വായ്പാടിസ്ഥാനത്തിൽ കളിച്ചു. ഇംഗ്ലണ്ട് അണ്ടർ 20, അണ്ടർ 21 ടീമുകൾക്കുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ, 18 മാസമായി താരം ബൂട്ടണിഞ്ഞിട്ടില്ല. മികവുറ്റ താരമായി മാറുമായിരുന്ന ബ്രാൻഡൺ  അച്ചടക്കമില്ലായ്മയും മറ്റുമായി കരിയർ കളഞ്ഞുകുളിക്കുന്ന അവസ്ഥയിലാണിപ്പോൾ. 

    14 മാസത്തെ ജയിൽ വാസം വിധിച്ചെങ്കിലും രണ്ടു വർഷത്തേക്ക് കോടതി അത് തടഞ്ഞിട്ടുണ്ട്. ഈ കാലയളവിൽ 180 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനം ചെയ്താൽ ശിക്ഷയിൽ ഇളവ് ലഭിക്കും. ഈ കാലയളവിൽ തെറ്റ് ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. മൂന്നു വർഷത്തേക്ക് വാഹനം ഓടിക്കുന്നതിൽനിന്നും കോടതി വില്യംസിനെ തടഞ്ഞിട്ടുണ്ട്. 

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ

    September 16, 2025

    മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

    September 16, 2025

    ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

    September 15, 2025

    ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില

    September 14, 2025

    ഡബ്ളടിച്ച് സുബിമെൻഡി; നോട്ടിങ്ഹാമിനെ തകർത്ത് ആഴ്സനൽ; നാളെ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി

    September 13, 2025

    ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

    September 13, 2025
    Leave A Reply Cancel Reply

    Recent Posts
    • ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..? September 16, 2025
    • ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം September 16, 2025
    • യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ September 16, 2025
    • ‘അങ്ങനെ നിയമമൊന്നുമില്ല’; പാക് താരങ്ങൾക്ക് കൈകൊടുക്കാത്തതിൽ വിശദീകരണവുമായി ബി.സി.സി.ഐ September 16, 2025
    • അറബിക്കളി‍യിൽ യു.എ.ഇ; ഒമാനെതിരെ 42 റൺസ് ജയം September 16, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..?

    September 16, 2025

    ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

    September 16, 2025

    യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ

    September 16, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.