2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി. ബൊളീവിയയും ഉറുഗ്വേയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചതാണ് അർജന്റീനയ്ക്ക് നേട്ടമായത്.
ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ മത്സരങ്ങളിൽ ഉറുഗ്വേയും ബൊളീവിയയും തമ്മിൽ നടന്ന മത്സരം ഗോളുകളില്ലാതെ സമനിലയിൽ പിരിഞ്ഞു. ഇതോടെ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കൂടുതൽ കരുത്ത് ലഭിച്ചു.
നിലവിൽ ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടിയ നാലാമത്തെ ടീമാണ് അർജന്റീന. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരാണ് മറ്റ് ടീമുകൾ. നേരത്തെ ജപ്പാൻ, ന്യൂസിലാൻഡ്, ഇറാൻ എന്നിവരും യോഗ്യത നേടിയിരുന്നു.
ലാറ്റിനമേരിക്കൻ മേഖലയിലെ ആദ്യ ആറ് സ്ഥാനക്കാർക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും. ഏഴാം സ്ഥാനക്കാർക്ക് മറ്റ് രാജ്യങ്ങളുമായി പ്ലേ-ഓഫ് മത്സരം കളിക്കേണ്ടി വരും.
അർജന്റീനയുടെ പോയിൻ്റ് നില ഉയർന്നതായതിനാൽ, ബൊളീവിയക്ക് അവരെ മറികടക്കാൻ സാധിക്കില്ല. ഇതോടെ അർജന്റീനയുടെ ലോകകപ്പ് പ്രവേശനം ഉറപ്പായി. ഇത് 19-ാം തവണയാണ് അർജൻ്റീന ലോകകപ്പിന് യോഗ്യത നേടുന്നത്. 1978, 1986, 2022 എന്നീ വർഷങ്ങളിൽ അർജൻ്റീന ലോകകപ്പ് കിരീടം നേടിയിരുന്നു.