റയലിന്റെ പരിശീലകക്കുപ്പായത്തിൽ സാവി അലൻസോ, ബയേർ ലെവർകൂസൻ പരിശീലകനായി എറിക് ടെൻ ഹാഗ്
എറിക് ടെൻ ഹാഗ്, സാവി അലൻസോ
ബെർലിൻ: കാർലോ ആഞ്ചലോട്ടി പടിയിറങ്ങിയ റയൽ മഡ്രിഡിൽ സാവി അലൻസോ പരിശീലകക്കുപ്പായത്തിൽ ഔദ്യോഗികമായി ചുമതലയേറ്റപ്പോൾ ബയേർ ലെവർകൂസൻ പരിശീലകനായി എറിക് ടെൻ ഹാഗിനെയും പ്രഖ്യാപിച്ചു.
തരം താഴ്ത്തൽ ഭീഷണിയിൽ നിൽക്കെ ചുമതലയേറ്റ് തൊട്ടടുത്ത സീസണിൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ് കിരീടങ്ങൾ ബയേറിലെത്തിച്ച അലൻസോ ഈ സീസണിലും ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ചാണ് മടങ്ങുന്നത്. ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കിന് പിറകിൽ രണ്ടാമതായ ടീം ജർമൻ കപ്പിൽ സെമിയിലുമെത്തിയിരുന്നു. ആഞ്ചലോട്ടി പദവിയൊഴിഞ്ഞ റയലിൽ അലൻസോ എത്തുന്നതായി പ്രഖ്യാപനം നേരത്തെ നടന്നതാണ്.
എന്നാൽ, ടെൻ ഹാഗ് പുതിയ പരിശീലകനാകുമെന്ന് തിങ്കളാഴ്ചയാണ് ഔദ്യോഗിക സ്ഥിരീകരണമെത്തുന്നത്. പ്രിമിയർ ലീഗിൽ ഏറെ പിറകിലായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പരിശീലകനായിരിക്കെ 2024 ഒക്ടോബറിൽ ടീം പുറത്താക്കിയിരുന്നു. ഒമ്പത് കളികളിൽ നാലെണ്ണം തോറ്റതിന് പിന്നാലെയായിരുന്നു പുറത്താക്കൽ. പിന്നീട് ചുമതലകളേറ്റിരുന്നില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ